Latest News
Loading...

തകർന്ന ചപ്പാത്തിന് പകരം ഉടൻ നിർമ്മിക്കും: മാണി സി കാപ്പൻ


മൂന്നിലവ്: താല്ക്കാലികമായി നിർമ്മിച്ച ചപ്പാത്തിന് പകരം ചപ്പാത്ത് നിർമ്മിക്കാൻ അധികൃതർക്ക് മാണി സി കാപ്പൻ എം എൽ എ നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം കനത്തമഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് മൂന്നിലവിലെ ചപ്പാത്ത് തകർന്നത്.


കഴിഞ്ഞ രണ്ടു പ്രളയങ്ങളിലും പ്രദേശം ഒറ്റപ്പെട്ടു മുങ്ങി ഗതാഗതം തടസ്സപ്പെട്ടു പോയിരുന്നു.  ഈ പ്രശ്നത്തിനു പരിഹാരമുണ്ടാക്കാനാണ് പുതിയ പാലത്തിൻ്റെ നിർമ്മാണം ആരംഭിച്ചത്. ഇതോടനുബന്ധിച്ചായിരുന്നു താത്ക്കാലിക ചപ്പാത്ത് തുറന്നത്.


തകർന്ന ചപ്പാത്ത് മാണി സി കാപ്പൻ എം എൽ എ സന്ദർശിച്ചു. എൻ സി പി ബ്ലോക്ക് പ്രസിഡൻ്റ് ജോഷി പുതുമന, സി പി എം ലോക്കൽ സെക്രട്ടറി സാമുവൽ, എൻ സി പി മണ്ഡലം പ്രസിഡൻ്റ് ഉണ്ണി മുട്ടത്ത്, പി ഡബ്ള്യൂ ഡി ഉദ്യോഗസ്ഥരായ സന്തോഷ്, രൂപേഷ്, കോൺട്രാക്ടർ മോനച്ചൻ എന്നിവരും എം എൽ എയോടൊപ്പം ഉണ്ടായിരുന്നു.