Latest News
Loading...

സമൂഹ അടുക്കളകളില്‍ ജോസ് കെ മാണി എംപി സന്ദര്‍ശനം നടത്തി


പാലാ നഗരസഭയില്‍ പ്രവൃത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചന്റെ പ്രവൃത്തനം വിലയിരുത്താന്‍ ജോസ് കെ  മാണി എംപി നഗരസഭയില്‍ എത്തി. ദിവസേന 400 ഓളം പേര്‍ക്കാണ് ഇവിടെ നിന്നും 3 നേരം ഭഷണം നല്‍കി വരുന്നത്. കമ്മ്യൂണിറ്റി കിച്ചണിലെത്തിയ എം.പി മണിക്കൂറോളം അവിടെ ചിലവഴിക്കുകയും പ്രവൃത്തനം നേരില്‍ കണ്ട് മനസ്സിലാക്കുകയും ഉച്ചഭക്ഷണം  വിളമ്പി പായ്ക്ക് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും സഹായിക്കുകയുണ്ടായി.


പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞ് അന്താരാഷ്ട്ര വിമാനത്തില്‍ തിരികെ വന്ന എംപിമാര്‍ ക്യാറന്റ യനില്‍ പോകണമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നു. ആയതിനാല്‍  വീട്ടില്‍ ചെലവഴിച്ച് കോട്ടയം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും പാല നഗര സഭയിലെയും കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിവിധ ജനപ്രതിനിധികളും ഉദ്യഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെട്ട്  ഏകോപിപ്പിച്ച് വരുകയായിരുന്നു. പ്രത്യേകിച്ച് വിവിധ രാജ്യ ങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദേശ മലയാളികളുടെ പ്രശ്‌ന ഞള്‍ വിദേശകാര്യ മന്ത്രാലയവും വിവിധ എ ബസ്സികളുമായി ബന്ധപ്പെട്ട് അവര്‍ക്ക് അശ്യാസമെത്തിക്കാന്‍ അദ്ദേഹം ഈ ക്യാറന്റയിന്‍ സമയം വിനിയോഗിക്കുകയായിരുന്നു.

നഗരസഭയില്‍ എത്തിയ അദ്ദേഹം ചെയര്‍പേഴ്‌സണ്‍ മേരി ഡോമ്‌നിക് കൗണ്‍സിലര്‍മാര്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയും എല്ലാ വിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. കമ്മ്യൂണിറ്റി കിച്ചന്റെ പ്രവൃത്തനത്തില്‍ പൂര്‍ണ്ണ തൃപ്തി രേഖപ്പെടുത്തി.കമ്മ്യൂണിറ്റി കിച്ചണില്‍ സേവന അര്‍പ്പിക്കുന്ന ജീവനക്കാരെയും സന്നദ്ധ പ്രവര്‍ത്തകരെയും അദ്ദേഹം അഭിനന്ദിച്ചു.

നഗരസഭാദ്ധ്യഷ മേരി ഡോമ്‌നിക്, കൗണ്‍സിലര്‍മാരായ ബിജി ജോജോ, ലീനാ സണ്ണി, ബിജു പാലൂപ്പട വില്‍, ജോര്‍ജുകുട്ടി ചെറുവള്ളി, കൊച്ചുറാണി എംപ്രം ,ലൂസി ജോസ്, ഷെറിന്‍ പുത്തേട്ട്, ജിജി ജോണി, സുഷമ രഘു, സിജി പ്രസാദ് തുടങ്ങിയവര്‍ സന്നിതരായിരുന്നു.


വീട്ടില്‍ ക്വാറന്റയിനിലായിരുന്ന എംപിയുടെ ക്വാറന്റയിന്‍ കാലാവധി അവസാനിച്ചതോടെയാണ് പുറത്തിറങ്ങിയത്. ക്വാറന്റയിനില്‍ ആയിരുന്നെങ്കിലും  വിദേശത്തും സ്വദേശത്തുമുള്ള നിരവധിയാളുകള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.