Latest News
Loading...

ജനറലാശുപത്രിയില്‍ എം.പിയെത്തി. കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്ന് ജോസ് കെ മാണി


പാലാ ജനറലാശുപത്രിയിലെ പുതിയ കെട്ടിടത്തില്‍ ജോസ് കെ മാണി എംപി സന്ദര്‍ശനം നടത്തി. ആശുപത്രിയില്‍ കോവിഡ് സാമ്പിള്‍ ശേഖരണത്തിനുള്ള വാക് ഇന്‍ കിയോസ്‌ക് സിസ്റ്റം സ്ഥാപിക്കുന്നതിന് നടപടിയെടുക്കുമെന്ന് എംപി വ്യക്തമാക്കി.

രാവിലെ പതിനൊന്ന് മണിയോടെയാണ് എംപി ആശുപത്രിയിലെത്തിയത്. പഴയ കെട്ടിടത്തില്‍ സന്ദര്‍ശനത്തിന് ശേഷം നടന്നാണ് പുതിയ കെട്ടിടത്തിലേയ്ക്ക് അദ്ദേഹം എത്തിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് തുറന്നുകൊടുക്കാതെ കിടന്നിരുന്ന പുതിയ കെട്ടിടം അടിയന്തിരമായി പ്രവര്‍ത്തനയോഗ്യമാക്കിയത്. പ്രവര്‍ത്തനയോഗ്യമായ വിവിധ വാര്‍ഡുകളും മുറികളിലും എംപി സന്ദര്‍ശനം നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ. അഞ്ജു സി മാത്യു പ്രവര്‍ത്തനങ്ങള്‍ ജോസ് കെ മാണി എംപിയോട് വിശദീകരിച്ചു.


ആശുപത്രിയില്‍ കോവിഡ് പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരണം നടക്കുന്നുണ്ടെങ്കിലും വാക്ഇന്‍ കിയോസ്‌ക് ഇല്ലാത്തതിന്റെ കുറവ് ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് പരിഹരിക്കുമെന്ന് എംപി പറഞ്ഞു. ഡയാലിസിസ് മെഷീനുണ്ടെങ്കിലും അടിസ്ഥാനസൗകര്യങ്ങളുടെ കുറവും ഉടന്‍ പരിഹരിക്കും.


പുതിയ കെട്ടിടത്തില്‍ ഐസിയു ആരംഭിക്കാനായി 40 ലക്ഷം രൂപ എംപി ഫണ്ടില്‍ നിന്നും അനുവദിച്ചിരുന്നു. ഇതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ആറ് ബെഡുകളുള്ള ഐസിയുവിന് സെന്‍ട്രലൈസ്ഡ് ഓക്‌സിജന്‍
 വിതരണസംവിധാനവുമാണ് തയാറാക്കുക. വെന്റിലേറ്ററും ഇതോടൊപ്പം ഉണ്ടാവും. കാന്‍സര്‍, ഡയാലിസിസ് രോഗികള്‍ക്ക് ആവശ്യമായ സംവിധാനങ്ങള്‍ അടിയന്തിരമായി ജനറലാശുപത്രിയില്‍ ഒരുക്കുകയാണ് ലക്ഷ്യമെന്നും എംപി പറഞ്ഞു.


നഗരസഭാ ചെയര്‍പേഴ്‌സണ്‍ മേരി ഡൊമിനിക്, ആശുപത്രി സൂപ്രണ്ട് ഡോ. അഞ്ജു സി മാത്യു, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരും എംപിയ്‌ക്കൊപ്പമുണ്ടായിരുന്നു.