ലോക്ഡൗണിനെ തുടര്‍ന്ന് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടിയതോടെ വ്യാജമദ്യ നിര്‍മാണം കൊഴുക്കുന്നു. ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മൂന്നിവലില്‍ നിന്നും 100 ലിറ്ററോളം വാഷും ചാരായവും പിടിച്ചെടുത്തു.
മൂന്നിലവ് കൂട്ടക്കല്ല് വരിക്കപ്ലാക്കല്‍ വീട്ടില്‍ ചാക്കോ മകന്‍ ഷിനോദിന്റെ വീട്ടില്‍ നിന്നുാണ് 100 ലിറ്റര്‍ വാഷും 150മില്ലി ചാരായവും കണ്ടെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഗ്യാസ് സ്റ്റൗ അടക്കം വാറ്റു പകരണങ്ങളും കണ്ടെടുത്തു. ഷിനോദ് ചാക്കോയെ പിടികൂടാനായില്ല.
ഈരാറ്റുപേട്ട റേഞ്ച് എക്‌സൈസ് സംഘമാണ് പരിശോധന നടത്തിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അല്‍ഫോന്‍സ് ജേക്കബ്, പ്രിവന്റീവ് ഓഫീസര്‍ ബിജു ജേക്കബ്, സിഇഒമാരായ നൗഫല്‍ സി.ജെ, വിശാഖ്, വനിത സിഇഒ സുജാത, െ്രെഡവര്‍ മുരളീധരന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.