ലോക്ഡൗണ്‍ പ്രകാരം മദ്യം നിരോധിച്ചതിനെ തുടര്‍ന്ന് സ്വന്തമായി വാറ്റുചാരായമുണ്ടാക്കി സേവിക്കാനുള്ള നീക്കം പൊളിഞ്ഞു. സ്വന്തം ഉപയോഗത്തിനായി അനധികൃതമായി ചാരായം വാറ്റിക്കൊണ്ടിരുന്ന പാലാ പുലിയന്നൂര്‍ പടിഞ്ഞാറ്റിന്‍കര ചാമക്കാലായില്‍ സിജോ ജോസിന്റെ പേരില്‍ പാലാ എക്‌സൈസ് കേസെടുത്തു.
ഇന്ന് പുലര്‍ച്ചെ 12.30 മണിക്ക് സിജോ വീടിന്റെ അടുക്കളയില്‍ വാറ്റുപകരണങ്ങള്‍ ഉപയോഗിച്ച് വാറ്റിക്കൊണ്ടിരിക്കുമ്പോള്‍ ആണ് എക്‌സൈസ് സംഘമെത്തിയത്. വാറ്റ് ഉപകരണങ്ങളും ഗ്യാസുകുറ്റിയും ബര്‍ണറും പിടിച്ചെടുത്തു.
പരിശോധനയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി ബൈജു, പ്രിവന്റീവ് ആഫീസര്‍മാരായ സി കെ സുരേഷ്, റ്റി കെ മനോജ് സിവില്‍ എക്‌സൈസ് ഓഫീസര്‍ ഹരികൃഷ്ണന്‍ െ്രെഡവര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു