Latest News
Loading...

കോട്ടയത്ത് ഇളവുകള്‍ തിങ്കളാഴ്ച മുതലോ... ആകെ സംശയം



സംസ്ഥാന പോലീസ് മേധാവിയുടെ പുതിയ നിര്‍ദേശം പുറത്തുവന്നതോടെ കോട്ടയം ജില്ലയില്‍ നിയന്ത്രണങ്ങള്‍ നീക്കുന്നത് സംബന്ധിച്ച് സംശയങ്ങള്‍ ശക്തമായി. ജില്ലാ കളക്ടറുടെ അറിയിപ്പുകൂടി വന്നതോടെ മാധ്യമപ്രവര്‍ത്തകര്‍ക്കുപോലും സംശയം. ഒടുവില്‍ ചൊവ്വാഴ്ചയേ നിയന്ത്രണങ്ങള്‍ നീക്കു എന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. 

നേരത്തേ ചൊവ്വാഴ്ച ഗ്രീന്‍ സോണായ കോട്ടയത്തിന് ഇളവ് അനുവദിക്കുമെന്ന് അറിയിപ്പ് ലഭിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ലോക്‌നാഥ് ബെഹ്‌റ നിയന്ത്രണങ്ങള്‍ തിങ്കാളാഴ്ചയോടെ നീക്കുമെന്ന് പ്രഖ്യാപിച്ചത്. മാധ്യമങ്ങളെല്ലാം ഇത് വലിയ വാര്‍ത്തയാക്കുകയും ചെയ്തു. 


എന്നാല്‍ ചൊവ്വാഴ്ചയാണ് കോട്ടയം ജില്ലയില്‍ നിയന്ത്രണങ്ങളൊഴിവാക്കുക എന്ന കളക്ടറുടെ സന്ദേശം ലഭിച്ചതോടെ വീണ്ടും സംശയങ്ങളായി. ഏതാണ് കൃത്യത എന്ന് പൊതുജനങ്ങളിലും വ്യക്തതയില്ലാതായി. ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം തിങ്കളാഴ്ചവരെ ലോക്ഡൗണ്‍ എന്നതും ചൊവ്വാഴ്ച മുതല്‍ ഇളവുകള്‍ എന്നതും പിന്നീട് വ്യക്തമാക്കിയതോടെയാണ് കാര്യങ്ങള്‍ക്ക് വ്യക്തത കൈവന്നത്. 


ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിലും ചോദ്യങ്ങളുടെ ലിസ്റ്റ് നീളുകയാണ്.  അതേസമയം ചാനലുകളില്‍ ഗ്രീന്‍ സോണ്‍ ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ ഇളവുകള്‍ അനുവദിക്കും എന്ന സന്ദേശത്തിന് മാറ്റം വന്നിട്ടില്ല എന്നത് പൊതുജനങ്ങളുടെ സന്ദേഹത്തിന് അറുതി വരുത്തിയിട്ടില്ല.

Join whatsapp Group