പാലാ ജനറല്‍ ആശുപത്രിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ എത്തിച്ചിരിക്കുന്ന 10 ഡയാലിസിസ് യൂണിറ്റുകള്‍ ഉടന്‍ സജീകരിക്കുവാന്‍ തോമസ് ചാഴികാടന്‍ എം.പി.ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്ലം ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരോട് ഈ വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടു.
ഡി.എം.ഒ.റിപ്പോര്‍ട്ട് തേടി.
അനുവദിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പത്ത് ഡയാലിസിസ് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയാതെ വന്ന സാഹചര്യം വിശദമാക്കി റിപ്പോര്‍ട്ട് തേടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഭൂശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി.
ആശുപത്രി സൂപ്രണ്ട് കത്ത് നല്‍കി.
പാലാ: പാലാ ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് ബ്ലോക്കില്‍ ഉടന്‍ വൈദ്യുതി എത്തിക്കുവാന്‍ ' ഉള്ള അടിയന്തിര നടപടിക്കായി പി.ഡബ്ലു.ഡി. വൈദ്യുതി വിഭാഗത്തിന് ആശുപത്രി സൂപ്രണ്ട് കത്ത് നല്‍കി.