Latest News
Loading...

ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാന്‍ നടപടി വേണമെന്ന് ജെയ്‌സണ്‍ മാന്തോട്ടം


വര്‍ധിച്ചു വരുന്ന വൃക്കരോഗികളെ സഹായിക്കുന്നതിനായാണ് പാലാ ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനായി പണം അനുവദിച്ചത്. കെ.എം.മാണി തന്റെ ആസ്തി വികസന നിധിയില്‍ നിന്നും രോഗനിര്‍ണ്ണയ കേ ന്ദ്രത്തിനായി കെട്ടിടം നിര്‍മ്മിക്കുന്നതിനും ഉപകരണങ്ങള്‍ക്കു 1മായി 9.75 കോടി രൂപ അനുവദിച്ചു. കെട്ടിടം പണി നാല് വര്‍ഷം മുമ്പേ പൂര്‍ത്തിയാക്കി ആരോഗ്യ വകുപ്പിന് കൈമാറി. ബാക്കി നില്‍ക്കുന്ന 5.50 കോടി രൂപയ്ക്കായി പ്രൊജക്ട് റിപ്പോര്‍ട്ട് പ്രകാരമുള്ള ഉപകരണങ്ങള്‍ വാങ്ങുവാന്‍ ആശുപത്രി അധികൃതര്‍ നിരവധി കത്തുകള്‍ അയച്ചുവെങ്കിലും തുടര്‍ നടപടി ഉണ്ടായതുമില്ല. ഇതില്‍ 10 ഡയാലിസിസ് മെഷീനുകളാണ് വാങ്ങേണ്ടിയിരുന്നത്.

കൂടാതെ പ്രത്യേകമായി നെഫ്രോളജി യൂണിറ്റി നായുള്ള 8 കോടിയുടെ കെട്ടിടം പൂര്‍ത്തിയായിട്ട് വര്‍ഷങ്ങളായി. ഇവിടേയ്ക്കുള്ള പത്ത് ഡയാലിസിസ് മെഷീനുകള്‍ ഒരു വര്‍ഷത്തിലധികമായി ആശുപത്രിയില്‍ സുഖനിദ്രയിലാണ്. ഈ കെട്ടിടത്തില്‍ വൈദ്യുതി ലഭിച്ചിട്ടില്ല. 90% വൈദ്യുതീകരണം പൂര്‍ത്തിയാക്കിയിട്ടുമുണ്ട്. അവസാന മിനിക്കുപണികളും അനുമതിയും ലഭിച്ചാല്‍ ഈ പത്ത് ഡയാലിസിസ് മെഷീനുകളും പ്രവര്‍ത്തിപ്പിക്കാം. പരിചയസമ്പന്നനായ ഡോക്ടറും ഇവിടെ ഉണ്ട്.



ഇന്നലെ ആശുപത്രി സന്ദര്‍ശിച്ച ജോസ്.കെ.മാണി എം.പി മുമ്പാകെ ജയ്‌സണ്‍മാന്തോട്ടം ഈ സ്ഥിതി ചൂണ്ടിക്കാട്ടി നടപടി ഉണ്ടാക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. കോവിഡിനെ തുടര്‍ന്ന്ജില്ലയിലെ സര്‍ക്കാര്‍ ആ ശുപത്രികളില്‍ ലഭ്യമായിരുന്ന വൃക്കരോഗ ചികിത്സാ സൗകര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ മൂലം തുടര്‍ ചികിത്സ ഇല്ലാതായത് നിരവധി രോഗികളെ കഷ്ടത്തിലാക്കിയിരിക്കുന്നതായി ജയ്‌സണ്‍മാന്തോട്ടം ചൂണ്ടിക്കാട്ടി.ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കി പത്ത് ഡയാലിസിസ് യൂണിറ്റുകളും പ്രവര്‍ത്തനസജ്ജമാക്കി രോഗികളെ സഹായിക്കണമെന്ന് ജയ് സണ്‍ മാന്തോട്ടം ആവശ്യപ്പെട്ടു.


ആരോഗ്യ വകുപ്പുമായി എത്രയും വേഗം ബന്ധപ്പെട്ട് ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആശുപത്രി സന്ദര്‍ശിച്ച ജോസ്.കെ.മാണി എം.പി പറഞ്ഞു.നഗരസഭയുടെ ഭാഗത്തു നിന്നും എല്ലാ വിധ സഹകരണവും ഉണ്ടാകുമെന്ന് നഗരസഭാദ്ധ്യക്ഷ മേരി ഡോമിനിക്കും വാര്‍ഡ് കൗണ്‍സിലറും മുന്‍ നഗരസഭാദ്ധ്യക്ഷയുമായ ബിജി ജോജോയും പറഞ്ഞു. കൗണ്‍സിലര്‍മാരായ ബിജു പാലൂപടവന്‍, ജോര്‍ജ്കുട്ടി ചെറുവള്ളി എന്നിവരും പങ്കെടുത്തു.