Latest News
Loading...

പാലായിൽ സാമൂഹ്യ അടുക്കള നാളെ മുതൽ


പാലാ: കിഴതടിയൂർ സർവ്വീസ് സഹകരണബാങ്ക്, അഭയം ചാരിറ്റബിൾ സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിലുള്ള സാമൂഹ്യ അടുക്കള നാളെ  പാലായിൽ പ്രവർത്തനമാരംഭിക്കും.

കൊട്ടാരമറ്റം കർഷക ഓപ്പൺ മാർക്കറ്റിലാണ് സാമൂഹ്യ അടുക്കള പ്രവർത്തിക്കുന്നത്.


മാണി സി കാപ്പൻ എം എൽ എ, വി എൻ വാസവൻ, ലാലിച്ചൻ ജോർജ്, അഡ്വ. ജോർജ് സി കാപ്പൻ, പി എം ജോസഫ്, കുര്യാക്കോസ് പടവൻ, ആർ ടി മധുസൂദനൻ,എം എസ് ശശിധരൻ, ജോയി കുഴിപ്പാല, ജയപ്രകാശ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.


ഉച്ചയ്ക്കു ഊണും വൈകിട്ടു ചപ്പാത്തിയും കറിയും അടക്കുന്ന ഭക്ഷണം കുറഞ്ഞത് 250 പേർക്ക് വിതരണം ചെയ്യാനാണ് പദ്ധതി. എം ജി വിജയൻ നായരുടെ നേതൃത്വത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നത്.