Latest News
Loading...

പൊന്‍കുന്നം ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ സന്നദ്ധ രക്തദാനം


പൊന്‍കുന്നം: 'കോവിഡ് 19' പൊന്‍കുന്നം ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ബ്ലഡ് മൊബൈലില്‍ നടത്തിയ സന്നദ്ധ രക്തദാനം ശ്രദ്ധേയമായി. പൊന്‍കുന്നം പോലീസ് സ്‌റ്റേഷന്‍ അങ്കണത്തില്‍ നടന്ന ക്യാമ്പ് കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി ജെ സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. 

എന്‍.ജയരാജ് എം എല്‍ എ, ജില്ലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, പൊന്‍കുന്നം ടഒഛ എസ് ഷിഹാബുദീന്‍, എസ്.ഐ കെ.ബി സാബു, ജഞഛ തോമസ് ജോസഫ്,  ജനമൈത്രി ഇഞഛ ബിനുമോള്‍ പി.ജെ, ഗജഅ ജില്ലാ വൈസ് പ്രസിഡന്റ് വി എസ് അനില്‍കുമാര്‍  എന്നിവര്‍ പങ്കെടുത്തു. ലയണ്‍സ്  എസ് എച്ച് എം എംസി  ബ്ലഡ് ബാങ്കുമായി ചേര്‍ന്നാണ് ക്യാമ്പ് നടത്തിയത്. 



നിരവധി പോലീസുകാരുള്‍പ്പടെ അന്‍പതോളം ആളുകള്‍ രക്തം ദാനം ചെയ്തു. കഴിഞ്ഞ കുറെ ദിവസങ്ങളായി ജില്ലയിലെ എല്ലാ ബ്ലഡ് ബാങ്കുകളിലും ജനമൈത്രി പോലീസിന്റെ നേതൃത്വത്തിലുള്ള പാലാ ബ്ലഡ് ഫോറത്തിന്റെ നേത്യത്വത്തില്‍ രക്തദാതാക്കളെ എത്തിച്ച് രക്തം ദാനം ചെയ്യിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം നടത്തി വരികയാണെന്ന് ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം പറഞ്ഞു.




ജനമൈത്രി പോലീസുമായി ചേര്‍ന്ന് ക്യാമ്പുകള്‍ നടത്തുവാന്‍ തയാറായിട്ടുള്ള സംഘടനകള്‍ക്കും വ്യക്തികള്‍ക്കും 9447043388 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.