Latest News
Loading...

സാലറി ചലഞ്ചില്‍ തീരുമാനം. 5 മാസം 6 ദിവസത്തെ ശമ്പളം പിടിക്കും


സർക്കാർ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തിൽ നിന്ന് ആറു ദിവസത്തെ ശമ്പളം പിടിക്കാൻ മന്ത്രിസഭാ യോഗത്തിൽ നിർദേശം. ധനമന്ത്രി തോമസ് ഐസക് ഒരു മാസത്തെ ശമ്പളം സാലറി ചലഞ്ചായി നൽകുന്നതിന് പകരമായി ഈ നിർദേശം അവതരിപ്പിച്ചത്.
പ്രളയകാലത്ത് നടപ്പാക്കിയ സാലറി ചലഞ്ച് മാതൃക ഫലപ്രദമാകില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് ഇത്. മാസം തോറും ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസമാണ് പിടിക്കുക. ശമ്പളം പിടിക്കുന്നതിൽ നിന്ന് ഒരു ജീവനക്കാരനും ഇളവുണ്ടായിരിക്കില്ല.

ആറു ദിവസത്തെ ശമ്പളം അഞ്ച് മാസം പിടിക്കുമ്പോൾ ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക സർക്കാരിന് ലഭിക്കും. ഇത് കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കാനാണ് സർക്കാർ തീരുമാനം.

ഈ രീതിയിൽ ശമ്പളം പിടിക്കുന്നത് ജീവനക്കാർക്ക് അധികഭാരമാവില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. കൊറോണ പ്രതിരോധത്തിന് അടിയന്തിര സാമ്പത്തിക സഹായമാണ് വേണ്ടത്. അതിനാൽ കൂടുതൽ മാസം എടുത്തുള്ള ശമ്പളം പിടിക്കൽ ഗുണം ചെയ്യില്ലെന്നുമാണ് സർക്കാർ വിലയിരുത്തൽ. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ, പിടിക്കുന്ന ശമ്പളം പിന്നീട് ജീവനക്കാർക്ക് മടക്കി നൽകാമെന്നാണ് മറ്റൊരു നിർദേശം.

20,000 രൂപയിൽ താഴെ വരുമാനമുള്ള പാർട്ട്ടൈം ജീവനക്കാർക്ക് സ്വന്തം നിലയിൽ തീരുമാനമെടുക്കാം