എക്സൈസും പോലീസും നടത്തുന്ന ചാരായ വേട്ട തുടരുന്നു. ഇന്ന് പൂഞ്ഞാർ അടിവാരത്ത് നടത്തിയ മിന്നൽ വേട്ടയിൽ 3 പേർ പിടിയിലായി. ഒരാൾ ഓടി രക്ഷപെട്ടു. ആൾതാമസമില്ലാത്ത വീടിൻ്റെ വരാന്തയിലിരുന്ന് ചാരായം കഴിക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്.
അടിവാരം കുന്നാട് മറ്റമുണ്ടയിൽ ഷിജോ മാത്യു , മറ്റമുണ്ടയിൽ ജയിംസ്, ഇലവുങ്കൽ സജിൻ സെബാസ്റ്യൻ എന്നിവരാണ് പിടിയിലായത്. അമ്പഴത്തിനാൽ ചാലിൽ രാഹൂൽ പ്രതാപചന്ദ്രൻ ഓടി രക്ഷപെട്ടു. രാഹുലിന്നെ രണ്ടാം പ്രതിയാക്കിയാണ് കേസ്. 200 മില്ലി ചാരായം കണ്ടെടുത്തു. എക്സൈസ് ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യവിരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
എക്സൈസ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബിൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ ബിനീഷ് സുകുമാരൻ, CEO മാരായ ഉണ്ണിമോൻ മൈക്കിൾ.,സ്റ്റാൻലി ചാക്കോ, വനിത CEO പാർവ്വതി രാജേന്ദ്രൻ, ഡ്രൈവർ മുരളീധരൻ എന്നിവരടങ്ങിയ പാർട്ടിയാണ് പരിശോധന നടത്തിയത്.