Latest News
Loading...

ചാരായം വാറ്റ്; തലപ്പുലത്ത് 3 പേർ പിടിയിൽ



തലപ്പുലം അഞ്ഞുറ്റിമംഗലം ഭാഗത്ത് ചാരായവും ചാരായനിർമാണത്തിനുള്ള ഉപകരണങ്ങളുമായി 3 പേർ പിടിയിലായി. അഞ്ഞൂറ്റിമംഗലം പറക്കോട്ട് തോമസ് (54), അഞ്ഞൂറ്റിമംഗലം പറക്കോട്ട് ജിനീഷ് എബ്രഹാം (34),തോട്ടുവളപ്പിൽ നോബിൾമാത്യു (36) എന്നിവരാണ് പിടിയിലായത്.

                                
ഒഴിഞ്ഞു കിടന്ന വീടിന്റെ പിന്നിലായിരുന്നു ചാരായനിർമാണം. തുരുത്തിപ്പാറ സിബിയുടെ വക പുരയിടത്തിലെ ഒഴിഞ്ഞുകിടക്കുന്ന വീടിന്റെ പിൻഭാഗത്തുള്ള വരാന്തയിൽ ചാരായം വാറ്റുന്നതിനായുള്ള ഉപകരണങ്ങളും കണ്ടെത്തി. വില്പനക്കായി ഒരു കന്നാസിൽ സൂക്ഷിച്ച 100 ml ചാരായവും കണ്ടെത്തി.  പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.