Latest News
Loading...

21 ന് കടകള്‍ തുറക്കും, ആശങ്കകള്‍ ബാക്കി


കേരളാ വ്യാപാരി വ്യവസായി ഏകോപന സമതി ഭാരവാഹികള്‍ ആശയ വിനിമയം നടത്തി. ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ട പാലാ പ്രദേശത്ത് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുമ്പോള്‍ പൊതുഗതാഗതം പുനഃസ്ഥാപിക്കാത്തതിനാല്‍ പൊതു ജനങ്ങള്‍ക്ക് പട്ടണത്തില്‍ എത്തിച്ചേരാന്‍ സാധിക്കാത്തത് വ്യാപാര മേഖലയെ ഉണര്‍ത്താനോ, പിടിച്ചു നില്‍ക്കുവാന്‍ കഴിയുമെന്നോ വ്യാപാരികള്‍ വിശ്വസിക്കുന്നില്ല. 


ജീവനക്കാര്‍ക്ക് എത്തിച്ചേരാനും ബുദ്ധിമുട്ട് നേരിടും. എന്നിരുന്നാലും ചെറുകിട വ്യാപാര മേഖല വലിയ ഒരു ജനവിഭാഗത്തിന്റെ ഉപജീവനത്തിനും, നിലനില്‍പ്പിനും അനിവാര്യമായതിനാല്‍ ഈ കോവിഡ് ലോക്ക് ഡൗണ്‍ കാലത്ത് കാലത്തിന് ഒപ്പം സഞ്ചരിക്കാന്‍ വ്യാപാരികള്‍ തന്നാലാവുന്നതും, സമുഹത്തോടുമുള്ള കടമ നിര്‍വ്വഹിക്കാന്‍ തയ്യാറാവും. സര്‍ക്കാര്‍  വാഗ്ദാനം നല്‍കിയാലും ബാങ്ക് ലോണുകള്‍, നികുതി റിട്ടേണ്‍, പ്രളയ സെസ്സ്, വിവിധ ഇനം പിരിവുകള്‍ ഇവയെല്ലാം വ്യാപാരികളുടെ മേല്‍ വലിയ ഇടിത്തീയായി വന്നു കൊണ്ടേയിരിക്കും. 



വ്യാപാരികള്‍ ഈ തൊഴില്‍ ചെയ്യുന്നത് അവനവന്റെ മാതാപിതാക്കളെയും മക്കളെയും കുടുംബത്തെയും പോറ്റാനാണെന്ന യാഥാര്‍ത്ഥ്യം പലപ്പോഴും സര്‍ക്കാര്‍ വകുപ്പുകള്‍  വിസ്മരിക്കുകയാണെന്ന് വ്യാപാരസമൂഹം കുറ്റപ്പെടുത്തി.  കൊറോണ എന്ന മഹാമാരിയെ നേരിടുവാനുള്ള കൂട്ടായ പരിശ്രമത്തില്‍ നിയമ വ്യവസ്ഥയോടും  സര്‍ക്കാരിനോടും ചേര്‍ന്ന് നല്ല നാളെയ്ക്കു വേണ്ടി നിലകൊള്ളാന്‍ വ്യാപാരി സമൂഹം എന്നും തോളോട് തോള്‍ ചേര്‍ന്ന് ഉണ്ടാകുമെന്ന് പ്രസിഡന്റ് വക്കച്ചന്‍ മറ്റത്തില്‍, സെക്രട്ടറി വി.സി ജോസഫ്,  പിആര്‍ഒ ബൈജു കൊല്ലംപറമ്പില്‍, ട്രഷറര്‍ ജോസ് ചെറുവള്ളി, അനൂപ് ജോര്‍ജ്, ജിസ് മോന്‍ കുറ്റിയാങ്കല്‍, അജ ജോസ്, അലക്‌സ് മനയാനി, തോമസ് പീറ്റര്‍, ബേബിച്ചന്‍ പുരയിടം, ദേവസ്യാ മറ്റം,, തുടങ്ങിയവര്‍ അറിയിച്ചു.