Latest News
Loading...

അമ്മയുടെ മൃതദേഹം കലുങ്കിനടിയില്‍ വലിച്ചെറിഞ്ഞ മകന്‍ പിടിയില്‍


അമ്മയുടെ പേരിലുള്ള വസ്തു 60 ലക്ഷം രൂപയ്ക്ക് വിറ്റ മകന്, അമ്മ മരിച്ചപ്പോള്‍ സംസ്‌കരിക്കാന്‍ പണമില്ല. രാത്രിയുടെ മറവില്‍ മൃതദേഹം പാലായിലെ കലുങ്കിനടിയില്‍ തള്ളി കടന്ന മകന്‍ ഒടുവില്‍ പിടിയിലായി. മാവേലിക്കര ചെട്ടിക്കുളങ്ങര സ്വദേശി അല്ക്‌സ് ബേബിയാണ് പിടിയിലായത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് വൃദ്ധയുടെ മൃതദേഹം കലുങ്കിനടിയില്‍ നിന്നും കണ്ടെത്തിയത്. പ്രദേശവാസിയല്ലാത്ത ആളുടെ മൃതദേഹം കൊണ്ടുവന്നിട്ടതാണെന്ന് അന്നേ സംശയമുയര്‍ന്നിരുന്നു. പോസ്റ്റുമോര്‍ട്ടത്തിലും സ്വാഭാവിക മരണമെന്നായിരുന്നു റിപ്പോര്‍ട്ട്. അന്വേഷണം തുടരുന്നതിനിടെ പോലീസിന് ലഭിച്ച രഹസ്യവിവരമാണ് വഴിത്തിരിവായത്.


കോട്ടയം ചിങ്ങവനത്ത് ലോഡ്ജിലാണ് അലക്‌സും അമ്മ അമ്മുക്കുട്ടിയും കഴിഞ്ഞിരുന്നത്. അമ്മുക്കുട്ടിയുടെ പേരിലുള്ള വസ്തു പത്ത് വര്‍ഷം മുന്‍പ് അലക്‌സ് 60 ലക്ഷംരൂപയ്ക്ക് വില്‍പന നടത്തിയിരുന്നു. എന്നാല്‍ സ്വന്തം മാതാവ് മരിച്ചപ്പോള്‍ സംസ്‌കരിക്കാന്‍ പണമില്ലാത്തതിനാല്‍ കുറ്റിക്കാട്ടിലെറിയുകയായിരുന്നു.