Latest News
Loading...

പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ അണുനശീകരണം


കോവിഡ് - 19 പ്രതിരോധ നടപടികളുടെ ഭാഗമായി പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ അണുനശീകരണം നടത്തി.  G V രാജ  പ്രാഥമിക ആരോഗ്യ കേന്ദ്രം, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്,  റേഷൻകട, കെ എസ് ഇ ബി ഓഫീസ് തുടങ്ങിയ പൊതു സ്ഥാപനങ്ങളും പനച്ചികപ്പാറ,   ചേന്നാട്,  മാളിക  എന്നിവിടങ്ങളിൽ ജനസമ്പർക്കം കൂടുതൽ ഉണ്ടാകുന്ന ബസ് സ്റ്റോപ്പുകൾ, കടകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലുമായിരുന്നു അണുനശീകരണം.


  ഈരാറ്റുപേട്ട അഗ്നിരക്ഷാസേനയുടെയും, സിവിൽ ഡിഫൻസ് ഈരാറ്റുപേട്ട യൂണിറ്റ് അംഗങ്ങളുടെയും നടത്തിയ അണുനശീകരണ പരിപാടിയ്ക്ക് പി സി ജോർജ് എം എൽ എ നേതൃത്വം നല്കി. പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡണ്ട് പ്രസാദ് തോമസ്, മെമ്പർ  രമേഷ് ബി വെട്ടിമറ്റം, സ്റ്റേഷൻ ഓഫീസർ  അനൂപ് പി  രവീന്ദ്രൻ, ഫയർമാൻ ഡ്രൈവർ  നിക്ലോവോസ്, ഫയർമാൻ മാരായ ഗിരീശൻ,  ആനന്ദ് വിജയ്,  രാജീവ് പിഎൻ,  അനൂപ് എം പിള്ള, ആരോഗ്യ പ്രവർത്തകർ, 15 സിവിൽ ഡിഫൻസ് വോളണ്ടിയേഴ്സ് എന്നിവർ ശുചീകരണ പ്രവർത്തികൾക്ക് നേതൃത്വം നൽകി.