Latest News
Loading...

ജീവനക്കാർ ഇനി ഭയക്കേണ്ട; പി.പി.ഇ കിറ്റ് ഉറപ്പ്.


പാലാ ജനറൽ ആശുപത്രിയിൽ  കോറോണ ഐസൊലേഷൻ വാർഡുകളിൽ ജോലി ചെയ്യുന്നവർക്ക് ഇനി ആശങ്ക വേണ്ട .സുരക്ഷാ കവചം ഉറപ്പാക്കും.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ പരിചരിച്ച  നഴ്സിന് രോഗബാധ റിപ്പോർട്ട്  റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഐസൊലേഷൻ വാർഡിലെ സുരക്ഷിതത്വം ചോദ്യചിഹ്നമായിരുന്നു. ഈ സാഹചര്യത്തിൽ ജീവനക്കാരുടെ ഭയം ഇല്ലാതാക്കുന്നതിന്  ബന്ധപ്പെട്ട എല്ലാ ജീവനക്കാർക്കും പേഴ്സണൽ പ്രൊട്ടക്ഷൻ ഇൻസ്ട്രമൊന്റ് കാരറ് ലഭ്യമാക്കുന്നതിനുള്ള സാമ്പത്തിക സഹായമാണ് പാലാ ജനറൽ ആശുപത്രി അധികൃതർ എം.പിമാരുടെ മുമ്പാകെ പ്രഥമ പരിഗണനയ്ക്കായി സമർപ്പിച്ചത്.


ജോസ് കെ.മാണിയും തോമസ് ചാഴികാടനും അധികൃതർ ആവശ്യപ്പെട്ട തുക അനുവദിക്കുകയും ചെയ്തു.
പി.പി.ഇ.കാറ്റ് ആവശ്യാനുസരണം ലഭ്യമല്ല എന്നതാണ് ഇപ്പോഴുള്ള പ്രശ്നം.. ഉൽപാദകരും വിതരണക്കാരുമായി നേരിട്ട് ബന്ധപ്പെടുവാനാണ് ആശുപത്രി അധികൃതരുടെ ശ്രമം. തുക ലഭ്യമായത്  ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതായി ജീവനക്കാർ പറഞ്ഞു.