Latest News
Loading...

അതിഥി തൊഴിലാളികളെ ഇറക്കി വിട്ടെന്ന് പരാതി


തെരുവുനായ്ക്കൾക്കും കുരങ്ങുകൾക്കും ഉൾപെടെ എല്ലാ മൃഗങ്ങളുടെയും കരുതലിന് മുഖ്യമന്ത്രി ആഹ്വാനം ചെയ്യുമ്പോൾ ഇതര സംസ്ഥാന തൊഴിലാളികളെ ഇറക്കിവിട്ട് കെട്ടിട ഉടമസ്ഥർ. രാമപുരത്താണ് സംഭവം.  തൊഴിലാളികളെ വാടകവീട്ടിൽ നിന്നും ഇറക്കിവിട്ട വീട്ടുടമസ്ഥനെതിരെ കേസെടുത്തു.


 രാമപുരം പഞ്ചായത്തു ബസ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ബില്ഡിങ്ങിലെ താമസക്കാരായിരുന്ന കെട്ടിട തൊഴിലാളികളായ ആളുകളെ ആണ് കെട്ടിട ഉടമ ഇറക്കി വിട്ടത്. മുൻകൂർ ആയി വാടക ഇയാൾ ചോദിച്ചെങ്കിലും അതു നൽകാൻ തൊഴിലാളികൾക്ക് സാധിച്ചില്ല. ആ കാരണത്താൽ കറന്റും വെള്ളവും ഇയാൾ കട്ട് ചെയ്യുകയും തുടർന്ന് ഇവരെ ഇറക്കിവിടുകയുമാണുണ്ടായത്.


തുടർന്ന് അന്യസംസ്ഥാന തൊഴിലാളികൾ പോലീസ് സ്റ്റേഷനിൽ ചെല്ലുകയും പോലീസിന്റെ നിർദേശപ്രകാരം വീണ്ടും അവിടെ തന്നെ താമസിപ്പിക്കുകയും ചെയ്തു. വീട്ടുടമസ്ഥനെതിരെ രാമപുരം പോലീസ് കേസ് എടുത്തു.