Latest News
Loading...

പുറത്തിറങ്ങരുതെന്ന് വിലക്ക് ലംഘിച്ചു. ഈരാറ്റുപേട്ട സ്വദേശിക്കെതിരെ കേസെടുത്തു.

Representative image

വിദേശത്ത് നിന്നും എത്തിയ യുവാവിനോട് പുറത്ത് കറങ്ങരുതെന്ന പോലീസ് നിര്‍ദേശം ലംഘിച്ചതിന് കേസെടുത്തു. ഈരാറ്റുപേട്ട സ്വദേശിക്കെതിരെയാണ്‌ പോലീസ് കേസെടുത്തിരിക്കുന്നത്. തുടര്‍നടപടികളില്‍ പാസ്‌പോര്‍ട്ട് വരെ റദ്ദാക്കിയേക്കും.

ദുബായില്‍ നിന്നും നാട്ടിലെത്തിയ യുവാവ് ക്വാറെന്റിയിന്‍ കാലയളവ് പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ സാഹചര്യം കണക്കിലെടുത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശം ലംഘിച്ച് ഇയാള്‍ പുറത്തിറങ്ങിയിരുന്നു. തുടര്‍ന്ന് പോലീസ് വീട്ടിലെത്തിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ വാഹനത്തില്‍ തുടര്‍ന്നും ഇയാള്‍ പുറത്തുസഞ്ചരിച്ചിരുന്നു.


ഇതോടെ മെഡിക്കല്‍ ഓഫീസര്‍ രേഖാമൂലം പോലീസിന് പരാതി നല്‍കുകയായിരുന്നു. പരാതിയിന്‍മേല്‍ പോലീസ് കേസെടുത്തു. 2 വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമായായാണ് ഇത് പരിഗണിക്കുക. നിയമപ്രകാരം പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതിനും നടപടിയെടുക്കാവുന്നതാണ്.

സംഭവത്തില്‍ പോലീസ് എസ്പിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇവിടെ നിന്നാവും തുടര്‍ നടപടികളുണ്ടാവുക. കേസെടുത്തെങ്കിലും അറസ്റ്റ് ഉണ്ടാവില്ല.