ഈരാറ്റുപേട്ടയിലും പരിസരങ്ങളിലും നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. 50 കിലോയോളം പ്ലാസ്റ്റിക് ുല്‍പന്നങ്ങളാണ് കണ്ടെത്തിയത്. പ്ലാസ്റ്റിക് സുലഭമായി ലഭിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധനകള്‍ നടന്നത്.
നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, ഹരിത കേരളം മിഷന്‍ പ്രതിനിധി, പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു പരിശോധന. അമ്പത് കിലോയോളം നിരോധിത പ്ലാസ്റ്റിക്ക് ,നോണ്‍ വൂവന്‍ ബാഗുകള്‍, ഡിസ്‌പോസിബിള്‍ സാധനങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്. പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.