Latest News
Loading...

ബി വേറേജുകൾ അടയ്ക്കൻ സർക്കാർ തയാറാകണം: പി.സി.ജോര്‍ജ് എം എൽ എ


കോവിഡ് രോഗവ്യാപനത്തിനെതിരെ സര്‍ക്കാര്‍  നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടാക്കിയ സല്‍പേര്, ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്നു വച്ച് സര്‍ക്കാര്‍ നഷ്ടപ്പെടുത്തുകയാണെന്ന് പി.സി.ജോര്‍ജ് എം എല്‍ എ. സർക്കാരിന്റെ ഏക വരുമാന മാർഗമായി ബിവ്കോ മാറികഴിഞ്ഞു.  വരുമാനമാര്‍ഗമായ ബിവറേജുകള്‍ അടച്ചിട്ട് പകരം കിഫ്ബിയില്‍ നിന്നും പണം കണ്ടെത്തി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തയാറാകണം. ഇപ്പോൾ തന്നെ 2 ലക്ഷം കോടിയോളം കടമാണ്. 50000 കോടി കൂടി കടമെടുത്ത് പ്രതിസന്ധി പരിഹരിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണും.


പണമില്ലാത്ത സാഹചര്യത്തില്‍ ശമ്പളകമ്മീഷന്‍ പിരിച്ചുവിടണം. ശമ്പളവും പെന്‍ഷനും പരിമിതപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മദ്യത്തിനെതിരെ നീങ്ങുന്നുവെന്ന് പറയുന്ന സര്‍ക്കാര്‍ അനാവശ്യപേരുദോഷം വരുത്തിവെയ്ക്കുകയാണെന്നും എംഎല്‍എ പറഞ്ഞു.