Latest News
Loading...

ഹോം ഡെലിവറി: മാതൃകയാകാൻ പാലാ സ്പോർട്ട്സ് വെൽഫെയർ അസോസിയേഷൻ


 കൊറോണാ വ്യാപനത്തിനെതിരെ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വൈറസിൻ്റെ സമൂഹവ്യാപന ഭീതി ചെറുക്കാൻ ഹോം ഡെലിവറി സംവീധനവുമായി പാലായിലെ ചെറുപ്പക്കാർ രംഗത്ത്. പാലാ സ്പോർട്ട്സ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിലാണ് ഹോം ഡെലിവറി സംവീധാനം നടപ്പാക്കുന്നത്.
അവശ്യ സാധനങ്ങൾ വാങ്ങാൻ ജനങ്ങൾ പുറത്തിറങ്ങുമ്പോൾ ഉണ്ടാവുന്ന ജനക്കൂട്ടം തടയാനും കടകൾക്കു മുന്നിൽ ക്യൂ ഉണ്ടാവുന്നതും ഒഴിവാക്കാൻ ലക്ഷൃമിട്ടാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന് പ്രസിഡൻ്റ് സജേഷ് ശശി, സെക്രട്ടറി കെ എസ് പ്രദീപ് കുമാർ എന്നിവർ പറഞ്ഞു.

പാലായിലും പരിസരപ്രദേശങ്ങളിലുമാണ് ഹോം ഡെലിവറി നടപ്പാക്കുക. രാവിലെ 9 മുതൽ 11 വരെ ലഭിക്കുന്ന ഓർഡറുകൾ അതാതു ദിവസം സാധനങ്ങളുടെ ലഭ്യത അനുസരിച്ച് വാങ്ങി ആവശ്യക്കാർക്ക് എത്തിക്കും. മരുന്ന്, പച്ചക്കറി, പലവ്യഞ്ജന സാധനങ്ങൾ തുടങ്ങിയവ അവശ്യസാധനങ്ങൾ മാത്രമാവും ലഭ്യമാക്കുക. കടകളിൽ നിന്നും വാങ്ങുന്ന സാധനങ്ങളുടെ തുക മാത്രം നൽകിയാൽ മതിയാകും. ഹോം ഡെലിവറിക്ക് സർവ്വീസ് ചാർജ് ഈടാക്കാതെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 
ഹോം ഡെലിവറിക്കായി 9447731320, 9946960011, 9388734092, 9447828437, 9562771162 എന്നീ നമ്പരുകളിൽ വിളിച്ച് ഓർഡർ നൽകാവുന്നതാണ്.


ഹോം ഡെലിവറിക്കായി ഏഴ് വാഹനങ്ങളിലായിട്ടാണ് നടത്തുന്നത്. ഇതിനുള്ള അനുമതിയും ലഭ്യമാക്കിയിട്ടുണ്ട്. ഹോം ഡെലിവറി പദ്ധതിയുടെ ഉദ്ഘാടനം സാധനങ്ങൾ ആദ്യം വാങ്ങി മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. 

സ്പോർട്സ് വെൽഫെയർ അസോസിയേഷൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് എം എൽ എ പറഞ്ഞു. ത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, സ്പോർട്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികളായ എ എസ് ജയപ്രകാശ്, കെ അജി, അനിൽ ഇ സി, അരുൺ കെ, അനീഷ് റ്റി പി, അനൂപ് കെ എന്നിവർ പങ്കെടുത്തു. ഇന്നലെ അമ്പതോളം ഓർഡറുകൾക്കുള്ള ഹോം ഡെലിവറി നടത്തിയതായി ഭാരവാഹികൾ അറിയിച്ചു.