Latest News
Loading...

ബ്ലാക്‌സ്‌പോട്ടുകളില്‍ സംയുക്തപരിശോധന


കോട്ടയം ജില്ലയിലെ ബ്ലാക്ക് സ്‌പോട്ട് കളില്‍ നാറ്റ്പാക്കിന്റെ നേതൃത്വത്തില്‍  പരിശോധന നടത്തി. സംസ്ഥാനത്തൊട്ടാകെ കണ്ടെത്തിയ ബ്ലാക്ക് സ്‌പോട്ട്കളില്‍ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും പരിശോധന. ജില്ലയില്‍ 10 ബ്ലാക്ക് സ്‌പോട്ടുകളാണ് കണ്ടെത്തിയിരിക്കുന്നത്.


നാറ്റ്പാക് റോഡ് സേഫ്റ്റി അതോറിറ്റി, പൊലീസ്, പൊതുമരാമത്ത് വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിശോധന .ബ്ലാക്ക് സ്‌പോട്ടുകളിലെ അപകട സാധ്യത ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന. നാറ്റ്പാക്കിനാണ് പരിശോധനാ ചുമതല. നാറ്റ്പാക് സയിന്റിസ്റ്റ് എബിന്‍ സാം, പ്രിന്‍സിപ്പള്‍ ടെക്‌നിക്കല്‍ ഓഫീസര്‍ സെയ്ദ് മുഹമ്മദ്, ടെക്‌നിക്കല്‍ ഓഫീസര്‍ സുരേന്ദ്രന്‍, റോഡ് സേഫ്റ്റി അതോറിട്ടി ഡയറക്ടര്‍ നിജു, മോടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ടോജോ തോമസ്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.


ബ്ലാക്ക് സ്‌പോട് മേഖലയിലെ പൊതുമരാമത്ത് ഉദ്യോഗസ്ഥരും, പൊലീസും പരിശോധനയില്‍ പങ്കെടുത്തു. ഹോട്ടല്‍ ബിയോണ്‍, ളാലം പാലം എന്നിവിടങ്ങളിലായി 2 ബ്ലാക്ക് സ്‌പോട്ടുകളാണ് പാലായിലുള്ളത്. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ നാറ്റ് പാക് സംഘം റോഡ് സേഫ്റ്റി അതോറിട്ടിക്ക് സമര്‍പ്പിക്കും. റിപ്പോട്ട് വിശദമായി പിഠിച്ചതിന് ശേഷം ബ്ലാക്ക് സ്‌പോട്ടുകളിലെ അപകട സാധ്യത ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ റോഡ് സേഫ്റ്റി അതോറിറ്റി സ്വീകരിക്കും.