പാലാ: ലോക് ഡൗൺ സമയത്ത് പ്രവർത്തിക്കുന്ന ആവര്യ സർവ്വീസ് വിഭാഗങ്ങളായ ആരോഗ്യം, റവന്യൂ, പോലീസ്, ജലവിതരണം, വൈദ്യുതി, ഫയർ സർവ്വീസ് ,പാൽ വിതരണ o ഉൾപ്പെടെയുള്ള ഓഫീസുകളിലെ ജീവനക്കാർക്ക് വേണ്ടി പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ബസ് സർവ്വീസുകൾ ക്രമീകരിക്കുവാൻ നടപടി ഉണ്ടാവണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം ആവര്യപ്പെട്ടു. ഒരു വിധ യാത്രാ സൗകര്യവും ലദ്യമല്ലാത്ത തിനാൽ വളരെയധികം ജീവനക്കാർക്ക് യഥാസമയം ഓഫീസുകളിൽ എത്തിച്ചേരുവാൻ കഴിയുന്നില്ല.
ബില്ലുകളും കണക്കുകളും സമർപ്പിക്കേണ്ട സമയമായതിനാൽ പി.ഡബ്ല്യു.ഡി' ഇറിഗേഷൻ, തദ്ദേശ സ്വയംഭരണം, അഗ്രിക്കൾച്ചർ എന്ജിനീയറിംഗ് നഗരകാര്യ വകുപ്പുകളിലെ ജീവനക്കാർക്കും യാത്ര ബുദ്ധിമുട്ടുകൾ നേരിടുകയാണ് ജോലി സമയവുമായി ബന്ധപ്പെടുത്തി രാവിലെയും വൈകിട്ടും മാത്രം ഈ സർവ്വീസുകൾ നടത്തിയാൽ മതിയാവും.
തൃശൂരിൽ ഇപ്രകാരം ക്രമീകരിച്ചിട്ടുണ്ട്. ചാലക്കുടി -തൃശൂർ മെഡിക്കൽ കോളജ് സർവ്വീസ് നടത്തി വരുന്നു. ആഴ്ചകളായി ഓട്ടം നിലച്ച് കിടക്കുന്ന കെ.എസ്.ആർ.ടി.സി ബസുകളുടെ ബാറ്ററികൾ നശിക്കാതിരിക്കുവാനും തുരുമ്പിക്കൽ ഒഴിവാക്കുവാനും ഓരോ ദിവസവും ബസുകൾ മാറി മാറി ഓടിക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.