പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റിലെ മൂന്നൂ ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് മാസ്‌ക് നിര്‍മാണം. പുനരുപയോഗിക്കാവുന്ന രീതിയില്‍ ഗുണമേന്‍മയുള്ള കോട്ടണ്‍തുണി ഉപയോഗിച്ചാണ് ഇവരുടെ മാസ്‌ക് നിര്‍മാണം. ഇലാസ്റ്റിക്കുള്ളതും വള്ളിയുള്ളതുമായി രണ്ടു രീതിയിലും നിര്‍മിക്കുന്നുണ്ട്. പ്രതിദിനം 1500 മാസ്‌ക് വരെ ഇവിടെ നിര്‍മിക്കുന്നുണ്ട്.
ജില്ലാ കുടുംബശ്രീ മിഷനും സംസ്ഥാന കുടുംബശ്രീ മിഷനുമാണ് നിര്‍മിച്ച മാസ്‌കുകള്‍ നല്‍കുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇവ കേരള മെഡിക്കല്‍ കോര്‍പറേഷനും ആശുപത്രികള്‍ എന്നിവര്‍ക്കും ഓര്‍ഡര്‍ അനുസരിച്ച് കൃത്യമായി നല്‍കുന്നു. 19 സെന്റീമീറ്റര്‍ നീളവും 12 സെന്റീമീറ്റര്‍ വീതിയുമുള്ള ഡബിള്‍ലെയര്‍, സിംഗിള്‍ ലെയര്‍ മാസ്‌കുകളാണ് നിര്‍മിക്കുന്നത്.
നിര്‍മാണ ചെലവ് മാത്രം ഈടാക്കി 10 മുതല്‍ 15 രൂപയ്ക്കുവരെയാണ് മാസ്‌ക് വില്‍ക്കുന്നത്. രാത്രിയില്‍ വീട്ടിലിരുന്ന് തയ്യല്‍ ജോലി നടത്തുന്നവരുമുണ്ട്. ഓര്‍ഡര്‍ കൂടിയതിനാല്‍ ഇപ്പോള്‍ തയ്യല്‍ അറിയാവുന്ന കൂടുതല്‍ സ്ത്രീകള്‍ക്കും ജോലി നല്‍കുന്നുണ്ട്.
കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റ് കെ.എസ്. ശ്രീജയുടെയും സെക്രട്ടറി കുഞ്ഞുമോള്‍ തോമസിന്റെയും ടെയ്‌ലറിംഗ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ഈ യൂണിറ്റിനൊപ്പം പച്ചപ്പ് എന്ന പേരില്‍ പേപ്പര്‍ കാരിബാഗ്, തുണി സഞ്ചി നിര്‍മാണ യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.