Latest News
Loading...

ഈരാറ്റുപേട്ടയിലെ മസ്ജിദുകളും നമസ്‌കാര പള്ളികളും അടച്ചിടും


 ഈരാറ്റുപേട്ടയിലെ മുഴുവന്‍ മസ്ജിദുകളും നമസ്‌കാര പള്ളികളും തല്‍ക്കാലം അടച്ചിടാന്‍ തീരുമാനം. നഗരസഭ കൗണ്‍സില്‍ ഹാളില്‍ പള്ളി പ്രതിനിധികളുടെയും റവന്യു വകുപ്പ്, ആരോഗ്യ വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തിലാണ് തീരുമാനം. ഇന്ന് വൈകിട്ടു മുതല്‍ തീരുമാനം നടപ്പാക്കി. 

പ്രദേശത്തെ 68 പള്ളികളും അടയ്ക്കും. ബാങ്ക് വിളി മാറ്റമില്ലാതെ തുടരും.  വീടുകളിലിരുന്ന് പ്രാര്‍ഥനകളില്‍ പങ്കെടുക്കാം. 
മാര്‍ക്കറ്റുകളിലും പൊതു സ്ഥലങ്ങളിലും കൂട്ടം നില്‍ക്കുന്നതും അവസാനിപ്പിക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു. കോവിഡ് 19 പ്രതിരോധത്തിനു സര്‍ക്കാര്‍ എടുത്തിരിക്കുന്ന തീരുമാനങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികളും സ്വീകരിക്കും.


യോഗത്തില്‍ നഗരസഭാധ്യക്ഷന്‍ വി.എം. സിറാജ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് നദീര്‍ മൗലവി, മഹല്ല് പ്രസിഡന്റുമാരായ പി.ഇ മുഹമ്മദ് സക്കീര്‍, കെ.ഇ.പരീത്, പി.എസ്.ഷെഫിഖ്, തഹസീല്‍ദാര്‍ വി.എം അഷറഫ്, മെഡിക്കല്‍ ഓഫിസര്‍ നിഹാല്‍ മുഹമ്മദ്, എസ്‌ഐ എം.എച്ച് അനുരാജ്, നിസാര്‍ കുര്‍ബാനി എന്നിവര്‍ പ്രസംഗിച്ചു.