Latest News
Loading...

ആരോഗ്യ പ്രവർത്തകർക്കു ആത്മവിശ്വാസം പകരാൻ എം എൽ എ


ഭൂമിയിലെ മാലാഖാമാരായി കരുതപ്പെടുന്ന നഴ്സുമാരക്കമുള്ള ആരോഗ്യ പ്രവർത്തകർക്കു നന്ദി പ്രകടിപ്പിച്ചു മാണി സി കാപ്പൻ എം എൽ എ ജനറൽ ആശുപത്രി സന്ദർശിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. അൻജു സി മാത്യുവിൻ്റെ നേതൃത്വത്തിൽ എം എൽ എ യെ സ്വീകരിച്ചു.

ആശുപത്രിയോടനുബന്ധിച്ചു പൂർത്തിയായ കെട്ടിടത്തിൽ വൈദ്യുതിയടക്കമുള്ള സൗകര്യങ്ങൾ സർക്കാരുമായി ബന്ധപ്പെട്ടു അടിയന്തിരമായി പൂർത്തീകരിച്ചതിന് ആശുപത്രി അധികൃതർ എം എൽ എ യ്ക്ക് നന്ദി രേഖപ്പെടുത്തി.

പുതുതായി പണി കഴിച്ചിട്ടുള്ള മൂന്നു ബിൽഡിംഗുകളിൽ ബാക്കി രണ്ടെണ്ണത്തിലും അവസാനവട്ട ക്രമീകരണങ്ങൾ അനിവാര്യമാണെന്നു ആശുപത്രി അധികൃതർ എം എൽ എയുടെ ശ്രദ്ധയിൽപ്പെടുത്തി. അടിയന്തിരമായി ഇക്കാര്യ ഇടപെടുമെന്ന് മാണി സി കാപ്പൻ ഉറപ്പ് നൽകി.


ഏതാവശ്യത്തിനും ഒപ്പമുണ്ടാവുമെന്നു അദ്ദേഹം ആരോഗ്യ പ്രവർത്തകരോട് പറഞ്ഞു. ആവശ്യങ്ങൾ എന്തു തന്നെയായാലും പറയാൻ മടിക്കരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ആരോഗ്യ പ്രവർത്തകരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ എം എൽ എ അവർക്കു നന്ദി പ്രകാശിപ്പിക്കുകയും സമാനതകളില്ലാത്ത പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും ചെയ്തു. ആശുപത്രിയിൽ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ ഉദ്യോഗസ്ഥരുമായി വിലയിരുത്തിയശേഷമാണ് എം എൽ എ മടങ്ങിയത്.