Latest News
Loading...

ബ്രേക്ക് ദ ചെയിൻ' പദ്ധതിക്കു പിന്തുണയുമായി മാണി സി കാപ്പൻ


പാലാ: നാടിൻ്റെ നന്മയ്ക്കായി 'ബ്രേക്ക് ദ ചെയിൻ' പരിപാടിയിൽ മാണി സി കാപ്പൻ എം എൽ എയും പങ്കാളിയായി. ഇതിൻ്റെ ഭാഗമായി എം എൽ എ യുടെ വസതിയിൽ സാനിറ്റൈസ ർ സ്ഥാപിച്ചു.

കൊറോണയ്ക്കെതിരെ സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്ന് എം എൽ എ നിർദ്ദേശിച്ചു. കൊറോണയെ പ്രതിരോധിക്കാൻ സർക്കാർ സാധ്യമായ എല്ലാ കാര്യങ്ങളും നിർവ്വഹിക്കുന്നുണ്ട്. ജനങ്ങൾകൂടി സഹകരിച്ചാൽ മാത്രമേ പൂർണ്ണമായും ഇവയെ തടയാൻ സാധിക്കുകയുള്ളൂവെന്ന് എം എൽ എ ചൂണ്ടിക്കാട്ടി.

എല്ലാവിധ സഹായങ്ങളും നൽകാൻ ആരോഗ്യ വകുപ്പ് സദാ ജാഗ്രതയോടെ രംഗത്തുണ്ട്. ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും മാണി സി കാപ്പൻ അഭ്യർത്ഥിച്ചു. പൊതു ചടങ്ങുകൾ ഉൾപ്പെടെയുള്ളവ തത്ക്കാലം ഒഴിവാക്കി ജാഗ്രതയോടെ പ്രവർത്തിച്ചാൽ കൊറോണയിൽ നിന്നും മുക്തി നേടാനാകുമെന്നു കാപ്പൻ ചൂണ്ടിക്കാട്ടി. ഒറ്റ ജനതയായി കൊറോണയെ പ്രതിരോധിച്ചു ലോകത്തിനു മാതൃകയാകാൻ തയ്യാറാകണമെന്നും എം എൽ എ ആവശ്യപ്പെട്ടു.

ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ അൻജു സി മാത്യു, ആർ എം ഒ ഡോ അനീഷ്‌ ഭദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ അശോക് കുമാർ പി വി, ടി വി ജോർജ്, എം പി കൃഷ്ണൻനായർ, അപ്പച്ചൻ ചെമ്പകുളം തുടങ്ങിയവർ പങ്കെടുത്തു.