Latest News
Loading...

വ്യാപാര സ്ഥാപനങ്ങളിൽ ലീഗൽ മെട്രോളജി പരിശോധന


ലോക് ഡൗണിന്റെ മറവിൽ നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നതു തടയാൻ അധികൃതർ പരിശോധനകൾ ശക്തമാക്കി. ഉള്ളിയ്ക്കും സബോളയ്ക്കും പഴവർഗങ്ങൾക്ക മെല്ലാം ഉയർന്ന വിലയാണ് പല വ്യാപാരികളും ഈടാക്കുന്നത്.

 മീനച്ചിൽ താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പും റവന്യൂ ലീഗൽ മെട്രോളജി വകുപ്പുകളും സംയുക്തമായാണ് പരിശോധനകൾ നടത്തുന്നത്. ഡപ്യൂട്ടി തഹസിൽദാർ മഞ്ജിത് റേഷനിംഗ് ഇൻസ്പക്ടർമാരായ മിത്രലാൽ , സുരേഷ് കുമാർ , ലീഗൽ മെടോളജി ഇൻസ്പക്ടർ ഷിന്റോ എബ്രഹാം എന്നിവരാണ് ശനിയാഴ്ച പരിശോധനകൾക്ക് നേതൃത്വം നൽകിയത്.


കടപ്ലാമറ്റത്ത് പരിശോധന നടത്തിയ സംഘം ഏത്തപ്പഴത്തിന് കിലോയ്ക് 30 രൂപമുതൽ 44 രൂപവരെ ഈടാക്കുന്നതായി കണ്ടെത്തി. എല്ലാ കടകളിലും കിലോക്ക് 30 രൂപയ്ക്ക് വിൽക്കണമെന്ന് നിർദ്ദേശം നൽകിയ ഉദ്യോഗസ്ഥർ വിലവിവരപട്ടികയിൽ കൃത്യമായ വില രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ലോക്ഡൗണിന്റെ മറവിൽ അമിത വില ഈടാക്കുന്നതും പൂഴ്ത്തിവയ്പും തടയാൻ കർശന പരിശോധനകൾ തുടരുമെന്ന് ഡപ്യൂട്ടി തഹസിൽദാർ മഞ്ജിത് പറഞ്ഞു.


  കുറവിലങ്ങാട്, രാമപുരം, പാലാ, ഈരാറ്റുപേട്ട മേഖലകളിൽ ഉദ്യേഗസ്ഥ സംഘം പരിശോധന നടത്തി. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും ക്രമക്കേടുകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.