കൊറൊണാ ജാഗ്രത മുന്നറിയിപ്പ് നല്‍കി മരണവീട് മാതൃകയായി. രാമപുരം ചക്കാമ്പുഴ വഞ്ചിന്താനത്ത് അച്ചു തോമസിന്റെ സംസ്‌ക്കാര ശുശ്രൂഷയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കായാണ് കുടുംബാംഗങ്ങള്‍ ജാഗ്രത മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചത്.
കൊറോണ വൈറസ് വ്യാപന ഭീതിയെ തുടര്‍ന്ന് സംസ്ഥാന അരോഗ്യ വകുപ് മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്കിയിരിക്കുന്ന സാഹചര്യത്തെ തുടര്‍ന്നാണ് ചക്കാമ്പുഴയിലെ മരണവീട്ടിലും മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചത്. വീടിന്റെ പ്രവേശന കവാടത്തിലായിരുന്നു ബോര്‍ഡ്. സംസ്‌ക്കാര ശുശ്രൂഷയില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും സുരക്ഷയെ മാനിച്ച് മൂത ശരീരത്തില്‍ ചുംബിക്കാതെ പ്രാര്‍ത്ഥനയോടെ പങ്കെടുക്കണമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.
പരസ്പര ആശ്ലേഷം, ഹസ്തദാനം എന്നിവ ഒഴിവാക്ന്‍ ശ്രദ്ധിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ക്ക് പുറമെ ഹാന്‍ഡ് വാഷ്, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവയ്ക്കുള്ള സൗകര്യം വീട്ടില്‍ ഏര്‍പ്പെടുത്തുകയം ഇക്കാര്യവും ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയ്യും ചെയ്തിരുന്നു. സ്‌നേഹപൂര്‍വ്വം കുടുംബാംഗങ്ങള്‍ എന്ന പേരിലായിരുന്നു മാതൃകാപരമായ ഈ പ്രവര്‍ത്തി.
കോവിഡ് 19യുടെ പശ്ചാത്തലത്തില്‍ മൃതസംസ്‌ക്കാര ശുഗ്രൂഷ അടക്കമുള്ള മതാചാര ചടങ്ങുകളില്‍ മുന്‍കരുതല്‍ എടുക്കണമെന്ന് പാലാ രൂപതയും മുന്നറിയിപ്പ് നല്‍കിയിയിരുന്നു. സംസ്‌ക്കാര ചടങ്ങില്‍ അധികമാളുകള്‍ പങ്കെടുക്കേണ്ടതില്ലെന്നും നിര്‍ദേശമുണ്ട്. അചു തോമസിന്റെ മൃതദേഹം ഇടക്കോലി സെന്റ് ആന്‍സ് പള്ളിയില്‍ സംസ്‌ക്കരിച്ചു.