Latest News
Loading...

കേള്‍വി പരിശോധന ക്യാമ്പും, സംസാര വൈകല്യ ബോധവല്‍ക്കരണ ക്ലാസും


ലോക കേള്‍വിദിനാചരണത്തോടനുബന്ധിച്ച് പാലാ നഗരസഭയില്‍ സൗജന്യ കേള്‍വി പരിശോധന ക്യാമ്പും, സംസാര വൈകല്യ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. നഗരസഭ, ജനമൈത്രി പൊലീസ്, ആവേ സൗണ്ട് ക്ലിനിക്ക് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു ക്വാമ്പ്. നഗരസഭാ ചെയ്യര്‍പേഴ്‌സണ്‍ മേരി ഡൊമിനിക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയ്യര്‍മാന്‍ കുര്യാക്കോസ് പടവന്‍ അധ്യക്ഷത വഹിച്ചു. ജനമൈത്രി സി.ആര്‍.ഒ ബിനോയി തോമസ്, സബ് ഇന്‍സ്‌പെക്ടര്‍ ഷാജി, ഹെല്‍ത്ത് സ്റ്റന്‍സിംഗ് കമ്മിറ്റി ചെയ്യര്‍പേഴ്‌സന്‍ സിബില്‍ തോമസ്, നഗരസഭാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.