Latest News
Loading...

സാമ്പത്തികസഹായവുമായി വലവൂര്‍ സര്‍വീസ് സഹകരണബാങ്ക്



കോവിഡ്-19 ലോക്ഡൗണ്‍ മൂലം പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാനായി കരൂര്‍ പഞ്ചായത്ത് പരിധിയിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും രോഗികള്‍ക്കും പാലിയേറ്റീവ് പരിചരണം ലഭിക്കുന്നവര്‍ക്കും സഹായം നല്‍കുമെന്ന് വലവൂര്‍ സഹകരണബാങ്ക്. ആദ്യഘട്ടത്തില്‍ 100 പേര്‍ക്ക് ആയിരം രൂപ വീതം അര്‍ഹരായവര്‍ക്ക് വീടുകളിലെത്തിച്ച് നല്കും.


ബാങ്കിലെ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി 2014-ല്‍ നടപ്പാക്കിയ കാരുണ്യ സ്പര്‍ശം ചികിത്സാ സഹായപദ്ധതി ഫണ്ടില്‍ നിന്നാണ് തുക നല്‍കുക. ഡയാലിസിസ് രോഗികള്‍ക്ക് മാസം 2000 രൂപ വീതവും ഗുരുതര രോഗം ബാധിച്ചവര്‍ക്കായി ഒറ്റത്തവണ 10000 രൂപയുമാണ് പദ്ധതി വഴി നല്‍കുന്നത്. ഇതുവരെ 36.46 ലക്ഷം രൂപ ഇതുവരെ നല്കിയിട്ടുള്ളതായി ബാങ്ക് ഭരണസമിതി വ്യക്തമാക്കി.