Latest News
Loading...

മൃതദേഹം മാവേലിക്കര സ്വദേശിനിയുടേത്


പാലായിൽ കലുങ്കിനോടു ചേർന്ന് വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മരിച്ച നിലയിൽ കണ്ടെത്തിയ വൃദ്ധ മാവേലിക്കര സ്വദേശിനിയെന്ന് കണ്ടെത്തി. മുൻപ് അഭ്യൂഹങ്ങൾ ഉയർന്നതുപോലെതന്നെ മൃതദേഹം ഇവിടെ കൊണ്ടുവന്നു തള്ളിയതാണെന്നാണ് സൂചന.

ഏതാനും വർഷങ്ങളായി മകനോടൊപ്പം കോട്ടയം ചിങ്ങവനത്തെ ലോഡ്ജിൽ ആണ് ഇവർ താമസിച്ചിരുന്നത്. മരിച്ചപ്പോൾ വാഹനത്തിൽ കൊണ്ടുവന്ന് പാലായിൽ തള്ളിയെന്ന് സൂചന.


ഇത് സംബന്ധിച്ച് പാലാ ഡിവൈ. എസ്. പി. ഷാജിമോൻ ജോസഫിനു രഹസ്യവിവരം ലഭിക്കുകയായിരുന്നു. പാലാ സി.ഐ, വി.എ. സുരേഷും സംഘവും ചിങ്ങവനത്തും മാവേലിക്കരയിലും വിശദമായ അന്വേഷണത്തിനായി തിരിച്ചിട്ടുണ്ട്