Latest News
Loading...

പാലാ ഹെഡ് പോസ്‌റ്റോഫിന് മുന്‍പില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് ധര്‍ണ്ണ



റബ്ബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം  കമ്മിറ്റിയുടെ നേതൃത്വത്തിന്‍ പാലാ ഹെഡ് പോസ്‌റ്റോഫിന് മുന്‍പില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് പാറേക്കാട്ട് ധര്‍ണ്ണ ഉദ്ഘാടനം ചെയതു.

വിലയിടിവ്  ബഹു ഭൂരിപക്ഷം വരുന്ന റബ്ബര്‍ കര്‍ഷകരുടെ അനുദിന ജിവിതത്തെ സാരമായി ബാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും ജോസ് പാറേക്കാട്ട് പറഞ്ഞു. പാര്‍ട്ടി നിയോജക മണ്ഡലം പ്രസിഡണ്ട് ബാബു മുകാലാ, ജില്ലാ സെക്രട്ടറി പി.റ്റി ജോസ്, കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറി റെജി വള്ളിതോട്ടം ,ജിനോ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.