Latest News
Loading...

സര്‍ക്കാര്‍ നല്‍കുന്ന എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കണമെന്ന് സി എസ് ഐ ഈസ്റ്റ് കേരള മഹാ ഇടവക.


കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി സര്‍ക്കാര്‍ നല്‍കുന്ന എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും  ഈസ്റ്റ് കേരള മഹാ ഇടവക, ഇടവകയിലെ എല്ലാ വിധ കാര്യാ പരിപാടികളും നിര്‍ത്തി വെച്ചതായി ഇടവക അദ്യക്ഷന്‍  വി എസ് ഫ്രാന്‍സിസ് തിരുമേനി സര്‍ക്കുലറിലൂടെ അറിയ്യിച്ചു.

അടുത്തുവരുന്ന രണ്ട് ഞായറാഴ്ചകളിലും പള്ളികളില്‍ വൈദികരും ,ഉപദേശികരും സാധാരണ ആരാധനാ മാത്രം (മാറ്റന്‍സ് സര്‍വ്വീസ് )നടത്തുകയും തത്സമയം ഇത് സമൂഹ മാധ്യമങ്ങള്‍ വഴി  വിശ്വാസികള്‍ അവരവരുടെ ഭവനങ്ങളില്‍  ഇരുന്ന് ഇതില്‍ പങ്കെടുക്കാമെന്നും അറിയിച്ചു.


പള്ളികളില്‍ നടന്നുവന്നിരുന്ന എല്ലാ വിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിയതായും ,എല്ലാ സംഘടന മീറ്റിംഗുകളും മാറ്റിവെച്ചതായും , ശവസംസ്‌കാരം , മാറ്റിവെക്കാന്‍ പറ്റാത്ത വിവാഹങ്ങള്‍ എന്നിവ ജനക്കൂട്ടം പൂര്‍ണമായും ഒഴിവാക്കി അടുത്ത ബന്ധുകളെ മാത്രം പങ്കെടുപ്പിച്ച് നടത്തണമെന്നും അറിയിച്ചു .ഇത്തരം സാഹചര്യങ്ങളില്‍ ദേവാലയങ്ങളില്‍ സാനിറ്റൈസര്‍/കൈ കഴുകുവാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പെടുത്തണമെന്നും ദേവാലയങ്ങള്‍ക്കു നിര്‍ദേശവും  നല്‍കി .