Latest News
Loading...

പാലാ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി


ആഭ്യന്തര വകുപ്പിനും ഡി.ജി.പി.ക്കുമെതിരെ സി.എ.ജി. കണ്ടെത്തിയ 151 കോടിയുടെ അഴിമതിയില്‍ മുഖ്യമന്ത്രിക്ക് ഉള്ള പങ്ക് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാലാ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പാലാ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും നടത്തി. പാലാ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.


 മാര്‍ച്ച് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. ഏ.കെ. ചന്ദ്രമോഹന്‍, ജോബി അഗസ്റ്റ്യന്‍, പി.ജെ. ജോണി, രാജന്‍ കൊല്ലംപറമ്പില്‍, തോമസ് പഴേപറമ്പില്‍, ഷോജി ഗോപി, ജോഷി കെ. ആന്റണി, സന്തോഷ് കുര്യത്ത്, ബിബിന്‍ രാജ്, ബിജോയി എബ്രാഹം, ജോസഫ് പുളിക്കല്‍, സന്തോഷ് മണര്‍കാട്ട്, എ.എസ്. തോമസ്, ജോണ്‍സി നോബിള്‍, സിബി പുറ്റനാനിക്കല്‍, ഹരിദാസ് അടമത്ര, പ്രസാദ് കൊണ്ടൂപ്പറമ്പില്‍, തോമസുകുട്ടി നെച്ചിക്കാട്ട്, പ്രദീപ് പ്ലാച്ചേരി, രാജു കോനാട്ട്, പ്രേംജിത്ത് ഏര്‍ത്തയില്‍, ജോഷി നെല്ലിക്കുന്നേല്‍, ജോസ്സി പൊയ്കയില്‍, ശ്രീകുമാര്‍, ഷാര്‍ലറ്റ്, വി.സി. പ്രിന്‍സ്, എബ്രഹാം പൂവത്തുങ്കല്‍, ഗോപിനാഥന്‍ നായര്‍, ജയിംസ് ജീരകത്ത്, ജോസ് മറ്റമുണ്ടയില്‍, റോബി ഊടുപുഴ, അബ്ദുള്‍ കരീം, ടോണി തൈപ്പറമ്പില്‍, മനോജ് വള്ളിച്ചിറ, വക്കച്ചന്‍ മേനാംപറമ്പില്‍, ഡോ. ടോം രാജ്, സുരേഷ് കൈപ്പട, വിജയകുമാര്‍ തിരുവോണം, തോമസുകുട്ടി മുകാല, മാത്യു കണ്ടത്തിപ്പറമ്പില്‍, ബൈജു പി.ജെ. തുടങ്ങിയവര്‍ പ്രസംഗിച്ചു.