Latest News
Loading...

കാര്‍ ഇടിച്ചുമറിഞ്ഞ് മരത്തിനും മതിലിനും ഇടയില്‍ കുടുങ്ങി


നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് മറിഞ്ഞ വാഹനത്തില്‍ ഒരു മണിക്കൂറോളം കുടുങ്ങിയ ആളെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപെടുത്തി. തിടനാട് വാരിയാനിക്കാട്  ചാണകക്കളം റൂട്ടില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.


ചെമ്മലമറ്റം സ്വദേശി തയ്യില്‍ ഇന്‍സ്റ്റന്‍ തോമസ് സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. വാഹനത്തില്‍ കുടുങ്ങിയ ഇന്‍സ്റ്റന് സാരമായി പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം വിട്ട വാഹനം മരത്തിലിടിച്ച് റോഡിന്റെ സംരക്ഷണഭിത്തിയ്ക്കും മരത്തിനുമിടയില്‍ ഞെരുങ്ങിയമര്‍ന്നു. ഇതോടെ പുറത്തിറങ്ങാനാവാതെ ആള്‍ ഉള്ളില്‍ കുടുങ്ങി


തുടര്‍ന്ന് സ്ഥലത്ത് ജെസിബി എത്തിച്ച് സംരക്ഷണഭിത്തിയുടെ കല്ലുകള്‍ പൊളിച്ചു മാറ്റിയ ശേഷമാണ് ഇന്‍സ്റ്റനെ പുറത്തെടുത്തത്. ഫയര്‍ഫോഴ്‌സിനൊപ്പം പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു.