Latest News
Loading...

കൈകഴുകാന്‍ സൗകര്യമൊരുക്കി കോണ്‍ഗ്രസ് കുന്നോന്നി വാര്‍ഡ് കമ്മറ്റ



കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി കോണ്‍ഗ്രസ് കുന്നോന്നി വാര്‍ഡ് കമ്മറ്റി. ബ്രേക്ക് ദി ചെയിന്‍ എന്ന ആശയം പൊതുജനങ്ങളെ ബോധവത്ക്കിരിയ്ക്കുന്നതിനായി കോണ്‍ഗ്രസ് കുന്നോന്നിവാര്‍ഡ് കമ്മറ്റി കമ്പനി ജംഗ്ഷനില്‍ പൊതുജനങ്ങള്‍ക്ക് കൈകള്‍ ശുദ്ധമായി കഴുകുന്നതിനായി സൗകര്യമൊരുക്കി.


ഹാന്‍ഡ് വാഷും സോപ്പും ഉപയോഗിച്ച് കൈകള്‍ കഴുകുന്നതിനുള്ള സൗകര്യമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കിയിരിയ്ക്കുന്നത് ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ഉള്‍പ്പെടെയുള്ളവര്‍ സൗകര്യം പ്രയോജനപ്പെടുത്തി.


പരിപാടിയുടെ ഉദ്ഘാടനം ഡിസിസി മെംബര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു വാര്‍ഡ് പ്രസിഡന്റ് ജോജോ വാളിപ്പാക്കല്‍, സജി പാറടി, അനീഷ് കീച്ചേരി, ജിമ്മി ജോസഫ്, വിജയന്‍ കാഞ്ഞിരംതൊട്ടി, വക്കച്ചന്‍ കോലോത്ത്, ഔസേപ്പച്ചന്‍ വല്യപരയ്ക്കാട്ട്, കേശവന്‍ മരുവത്താങ്കല്‍ തുടങ്ങിയവര്‍ നേതൃത്യം നല്കി.