പൂഞ്ഞാറില്‍ കാറ്റില്‍ മരക്കമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. പൂഞ്ഞാര്‍ പനച്ചികപ്പാറ സ്വദേശി വലിയകരോട്ട് വി.കെ ശശി ആണ് മരിച്ചത്.
പൂഞ്ഞാര്‍ തെക്കേക്കര മങ്കുഴി അമ്പലത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ വെട്ടിയിട്ട തടിയുടെ തൊലി ചെത്തുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴായിരുന്നു അപകടം. വൈകുന്നേരം മഴയ്‌ക്കൊപ്പം ശക്തമായ കാറ്റില്‍ സമീപത്തെ പുരയിടത്തില്‍ നിന്ന മരക്കമ്പ് ഒടിഞ്ഞ് ദേഹത്ത് വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അരുണ്‍, അനുമോള്‍ എന്നിവര്‍ മക്കളാണ്. മരുമക്കള്‍ അഞ്ചു, സനീഷ്.