Latest News
Loading...

പാലാ ജനറൽ ആശുപത്രിക്ക് എംപിമാരുടെ വക 45 ലക്ഷം അനുവദിച്ചു


കോവിഡ് - 19 പ്രതിരോധ രണ്ടാം ഐസൊലേഷൻ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട പാലാ ജനറൽ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും അടിയന്തിരമായി സജ്ജീകരിക്കുന്നതിലേക്ക് ആശുപത്രി അധികൃതരുടെ ആവശ്യ പ്രകാരം എം.പി.മാരായ ജോസ് കെ.മാണി 40 ലക്ഷം രൂപയും തോമസ് ചാഴികാടൻ 5 ലക്ഷം രൂപയും തങ്ങളുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ചു.

ആശുപത്രി അധികൃതർ നൽകുന്ന ശുപാർശ പ്രകാരം കോട്ടയം ജില്ലാ പഞ്ചായത്തും ആവശ്യമായ തുക ലഭ്യമാക്കുമെന്ന് പ്രസിഡണ്ട് സെബാസ്റ്റ്യൻ കുളത്തുങ്കലും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പെണ്ണമ്മ ജോസഫും ആശുപത്രി അധികൃതരെ അറിയിച്ചു.


ഈ വിഭാഗത്തിൽ ഓരോ ദിവസവും മൂന്ന് ഷിഫ്ടിലുമായി സേവനം ചെയ്യുന്ന എല്ലാ ജീവനക്കാർക്കും രോഗപ്രതിരോധം ഉറപ്പു വരുത്തിനായുള്ള പ്രത്യേക ഡ്രസ് പി.പി.ഇ സെറ്റ് നൽകുന്നതിനും എം.പി.മാർ തുക ലഭ്യമാക്കിയിട്ടുണ്ട്.

കൊറോണ രോഗ പ്രതിരോധ സംവിധാനം ക്രമീകരിക്കുന്നതിന് പാലാ ജനറൽ ആശുപത്രിക്ക് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കിയ നടപടിയിൽ ജയ്സൺ മാന്തോട്ടത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എ പി മാരെ അഭിനന്ദിച്ചു.