പാലാ കൂത്താട്ടുകുളം റോഡില്‍ അരീക്കരയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റു. അരീക്കര മഠത്തിന് സമീപം കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ വീടിന്റെ മതിലില്‍ ഇടിച്ചുകയറുകയായിരുന്നു. രാവിലെ 8 മണിയോടെയായിരുന്നു അപകടം.
അപകടത്തില്‍പെട്ടവരെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഒരുവശം പൂര്‍ണമായും തകര്‍ന്നു. ഇടിയേറ്റ മതില്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. അരീക്കര കണ്ടത്തില്‍ ജോസിന്റെ പുരയിടത്തിലെ മതിലാണ് തകര്‍ന്നത്.