Latest News
Loading...

2 മൃതദേഹങ്ങൾ കണ്ടെത്തി


ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന തീക്കോയി വെള്ളാനിയിലും മേലുകാവ് സ്‌റ്റേഷൻ പരിധിയിൽ ഇരുമാപ്രമറ്റത്തും മൃത ദേഹങ്ങൾ കണ്ടെത്തി. ഇന്ന് വൈകുന്നേരമാണ് മൃതദേഹങ്ങൾ കണ്ടത്.


എറണാകുളത്തു നിന്നും കാണാതായ യുവാവിന്റേതാണ് വെള്ളാനിയിൽ കണ്ടെത്തിയ മൃതദേഹതമന്നാണ് നിഗമനം. ഡി.സി. കോളേജിൽ ഇന്റർവ്യൂവിനെത്തിയ പുക്കാട്ടുപടി സ്വദേശിയായ യുവാവിനെ 7 ദിവസമായി കാണാനില്ലായിരുന്നു. മലയുടെ മുകളിൽ നിന്നും മൃതദേഹമെന്ന് സംശയം തോന്നി ആളുകൾ അറിയിച്ചതിനെ തുടർന്ന് പ്രദേശവാസികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇരു മാപ്ര മറ്റത്ത് കണ്ടെത്തിയ മൃതദേഹം പ്രദേശവാസിയുടേതാണെന്നാണ് വിവരം. കമിഴ്ന്നു കിടക്കുന്ന രീതിയിലാണ് മൃതദേഹം. ദുർഘടം പിടിച്ച പ്രദേശത്താണ് ഇരു മൃതദേഹങ്ങളും കണ്ടെത്തിയത്.