Latest News
Loading...

കോവിഡ് -19 ബോധവൽക്കരണത്തിന് മുന്നിട്ടിറങ്ങി SMYM - KCYM പാലാ യുവജന സേന


ലോകത്തെ  ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന  കോവിഡ് -19 വൈറസ്  - കൊറോണ രോഗത്തിനെതിരെ  ബോധവൽക്കരണയജ്ഞത്തിന് തുടക്കം കുറിച്ച് പാലാ രൂപതയിലെ യുവജനങ്ങൾ. കേരളത്തിലും  വ്യാപകമായി  വ്യാപിച്ചു കൊണ്ടിരിക്കുന്ന കോവിഡ് -19 നെ  ചെറുത്തു  നിൽക്കുന്നതിന്  ശ്രദ്ധിക്കേണ്ട   മുൻകരുതലുകൾ സംബന്ധിച്ച്  സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണ പരിപാടികൾക്കാണ്  SMYM പാലാ രൂപത നേതൃത്വം നൽകുന്നത്. ബോധവൽക്കരണ ക്യാമ്പയിന്റെ ഉദ്ഘാടനം  പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്  നിർവഹിച്ചു. ആളുകളെ ഒരുമിച്ചുകൂട്ടി ബോധവൽക്കരണ പരിപാടികൾ അസാധ്യമായ സാഹചര്യത്തിൽ എല്ലാ വിധ ജാഗ്രത നിർദ്ദേശങ്ങളും സമൂഹത്തിന്റെ അടിതൊട്ടു വരെ എത്തിക്കാൻ യുവജനങ്ങൾക്ക്  സാങ്കേതികവിദ്യകളിലൂടെയും യൂണിറ്റുകളിലെ പ്രവർത്തനങ്ങളിലൂടെയും സാധിക്കട്ടെ എന്ന്  ബിഷപ്പ് ആശംസിച്ചു . 


 മാർ ജോസഫ് പള്ളിക്കാപറമ്പിൽ,  സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ, വെരി. റവ. ഫാ. ജോസഫ് കുഴിഞ്ഞാലിൽ, ഫാ. ജോസ് കാക്കല്ലിൽ, ഫാ.ബർക്കുമാൻസ് കുന്നുംപുറം,  ഫാ. ജോസ് നെല്ലിക്കത്തെരുവിൽ, ഫാ. ജോസഫ് വാട്ടപ്പള്ളിൽ, ഫാ. ജോൺ എടേട്ട്, SMYM പാലാ രൂപതാ ഡയറക്ടർ ഫാ. സിറിൽ  തയ്യിൽ, രൂപതാ പ്രസിഡന്റ്‌ ശ്രീ. ബിബിൻ ചാമക്കാലായിൽ, മിനു മാത്യൂസ്, ശീതൾ വെട്ടത്ത്, ബ്ര. മാത്യു പനങ്ങാട്ട്, മറ്റു യുവജന ഭാരവാഹികൾ  എന്നിവർ  സന്നിഹിതരായിരുന്നു.