Latest News
Loading...

ലോക്ഡൗണിനൊപ്പം 144-ഉം; പക്ഷേ വാഹനത്തിരക്ക് കൂടുതല്‍


കോട്ടയം ജില്ലയില്‍ ലോക്ഡൗണിന് പിന്നാലെ, പായിപ്പാട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ കൂടി പ്രഖ്യാപിച്ചെങ്കിലും പുറത്തിറങ്ങിയവരുടെ എണ്ണത്തില്‍ വലിയ കുറവുകളില്ല. ഇന്നലെ ഞായറാഴ്ചയായിരുന്നതിനാലും ഇന്ന് പുറത്തിറങ്ങിയവരുടെ എണ്ണം കൂടി. അതേസമയം പോലീസ് ഡ്രോണ്‍ ക്യാം അടക്കം ഉപയോഗിച്ച് പരിശോധന കര്‍ക്കശമാക്കി.


പാലായിലായിരുന്നു ഇന്ന് തിരക്ക് കൂടുതല്‍. നിരവദി സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. പാസുകള്‍ കൈവശമുണ്ടെങ്കിലും ഇവയുടെ സത്യാവസ്ഥ സംബന്ധിച്ചും പോലീസിന് സംശയമുണ്ട്്. വ്യാപാരസ്ഥാപനങ്ങളില്‍  നിരവധിപേര്‍ സാധനങ്ങള്‍ വാങ്ങാനെത്തി. മെഡിക്കല്‍ സ്റ്റോറുകളിലും തിരക്ക് അനുഭവപ്പെട്ടു.


നിരോധനാജ്ഞ കണക്കിലെടുത്ത് പോലീസ് പരിശോധന കര്‍ക്കശമാക്കിയിരുന്നു. പൊന്‍കുന്നം വലിയപാലത്തോട് ചേര്‍ന്ന് ഹെഡ്പ് ഡെസ്‌ക് തുറന്നിരുന്നു. ഡ്രോണ്‍ നിരീക്ഷണവും വഴിയാത്രക്കാരെ പരിശോധിക്കാനും ഈ സെന്റര്‍ പ്രയോജനപ്പെടുത്തും. പോലീസസ് ഉദ്യോഗസ്ഥര്‍ക്ക് വെയില്‍ കൊള്ളാതെ സേവനം ചെയ്യുന്നതിനും വിശ്രമിക്കുന്നതിനും ഇത് പ്രയോജപ്പെടും.


മുന്‍ ദിവസങ്ങളേക്കാള്‍ തിരക്ക് കുറഞ്ഞ ദിവസമായിരുന്നു ഈരാറ്റുപേട്ടയില്‍. വളരെ കുറച്ചുവാഹനങ്ങളാണ് ടൗണിലേയ്‌ക്കെത്തിയത്. പത്തരയോടെ ഒരു ഉദ്യോഗസ്ഥന്‍മാത്രാണ് സെന്‍ട്രല്‍ ജംഗ്ഷ്‌നിലുണ്ടായിരുന്നത്. തുടര്‍ച്ചയായ ബോധവല്‍കരണം പ്രയോജനം കണ്ടെന്ന ആശ്വാസത്തിലാണ് പോലീസും നഗരസഭാ അധികൃതരും.