Latest News
Loading...

കേരളത്തിൽ കോവിഡ് രോഗികൾ 105



കേരളത്തിലെ രോഗികളുടെ എണ്ണം 105ലെത്തിയെന്ന് മുഖ്യമന്ത്രി . 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നിയന്ത്രണങ്ങൾ കർക്കശമാക്കുമെന്നും അദേഹം പറഞ്ഞു.

അവശ്യ സർവീസുകൾക്ക് പാസ് നിർബന്ധമാക്കും. ടാക്സി, ഓട്ടോ സർവീസുകൾ അവശ്യ നേരത്ത് മാത്രം. സ്വകാര്യ വാഹനങ്ങൾ അത്യാ വിശത്തിന് മാത്രം. ഡ്രൈവർക്കൊപ്പം മുതിർന്ന ഒരാൾക്ക് മാത്രം സഞ്ചരിക്കാം.  പാൽ, പഴം, പച്ചക്കറി , ബേക്കറി കടകൾ രാവിലെ 7 മുതൽ 5 വരെ തുറക്കാം. വിനോദത്തിനും ആർഭാടത്തിനുമുള്ള കടകൾ തുറക്കരുത്.

അനാവശ്യമായി പുറത്തിറങ്ങുന്ന വർക്കെതിരെ നടപടി ഉണ്ടാകും. തൊഴിലുറപ്പ് ജോലികൾ ചെറിയ സംഘമായി മാത്രം നടത്തണം. മാധ്യമങ്ങൾ നല്കുന്നത് മികച്ച പിന്തുണ . സ്യൂട്ടി കഴിഞ്ഞു പോകുന്ന മാധ്യമ പ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കും. എല്ലാ യുവജനങ്ങളും രംഗത്തിറങ്ങേണ്ട ഘട്ടമാണിത്.

സാധനങ്ങൾക്ക് വില കൂട്ടാൽ അനുവദിക്കില്ല. പരിശോധനകൾ കർക്കശമാക്കും. സാഹചര്യം മുതലെടുക്കാൻ അനുവദിക്കില്ല.