ജീവിത ദുരിതങ്ങള്‍ക്കു നടുവില്‍ ഭൂമിയുടെ രേഖ സംബന്ധിച്ച പ്രതിസന്ധിയില്‍നിന്ന് കരകയറിയതിന്റെ ആശ്വാസത്തിലാണ് സുധാകരനും കുടുംബവും. മീനച്ചില്‍ താലൂക്കില്‍ റവന്യു വകുപ്പ് നടത്തിയ തോട്ടം - പുരയിടം അദാലത്താണ് തിടനാട് കൊണ്ടൂര്‍ വില്ലേജിലെ പുളിച്ചമാക്കല്‍ സുധാകരന്റെയും കുടുാംബാംഗങ്ങളുടെയും വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ചത്.
ടാപ്പിംഗ് തൊഴിലാളിയായ സുധാകരന്റേയും ഭാര്യ ലീലയുടേയും പേരിലുളള 10.6 ആര് വസ്തുവാണ് അദാലത്തില്‍ പുരയിടമാക്കി കിട്ടിയത്. നേരത്തെ പുരയിടമായിരുന്ന വസ്തു റീസര്‍വ്വേ കഴിഞ്ഞതോടെ രേഖകളില്‍ തോട്ടമായി മാറുകയായിരുന്നു.
മൂന്ന് വര്‍ഷം മുന്‍പ് ഹൃദയാഘാതമുണ്ടായതിനെത്തുടര്ന്
ലീലയുടെയും മകന്റെയും ചികിത്സ നടത്തിയ ഇനത്തില്‍ കുടുംബത്തിന് കടബാധ്യത ഏറെയുണ്ട്. തോട്ടമെന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍