Latest News
Loading...

കരിമ്പും ശര്‍ക്കര നിര്‍മാണവും നേരിട്ട് കണ്ടറിഞ്ഞ് കുട്ടികള്‍


കേട്ടറിഞ്ഞ കരിമ്പിന്‍ കൃഷിയും ശര്‍ക്കര നിര്‍മ്മാണവും നേരില്‍ കാണാന്‍ വിദ്യാര്‍ത്ഥികളെത്തി. പൊന്‍കുന്നം ചിറക്കടവ് എസ് പി വി എന്‍എസ്എസ് യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് പഠനത്തിന്റെ ഭാഗമായി പാലാ വള്ളിച്ചിറയിലുള്ള നടന്‍ ശര്‍ക്കര നിര്‍മ്മാണ കേന്ദ്രത്തിലെത്തിയത്.

പത്രങ്ങളിലും പഠപുസ്തകങ്ങളിലും സോഷ്യല്‍ മീഡിയയിലുമൊക്കെ വായിച്ചും കണ്ടും മാത്രം പരിചയമുള്ള കരിമ്പിന്‍ കൃഷിയും, ശര്‍ക്കര നിര്‍മ്മാണവുമെല്ലാം നേരനുഭവമായതിന്റെ സന്തോഷത്തിലാണ് ചിറക്കടവ് എസ്.പി.വി എന്‍എസ്എസ്  സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. കരിമ്പിന്‍ കൃഷിയുമായി ബന്ധപ്പെട്ട പാഠ്യ ഭാഗം വിവരിക്കുന്നതിലും നല്ലത് നേരില്‍ കണ്ട് മനസ്സിലാക്കുന്നതാണെന്ന അധ്യാപകരുടെ  തിരിച്ചറിവിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ വളവിച്ചിറ നിരപ്പ് തൊട്ടിയില്‍ അമ്മിണിയുടെ കരിമ്പിന്‍ പാടത്തിലെത്തിയത്.


അമ്മിണിയും സംഘവം ചേര്‍ന് കരിമ്പ് നടുന്ന രീതികളും മറ്റും കുട്ടികള്‍ക്ക് വിവരിച്ച് നല്‍കി. കരിമ്പ് വെട്ടല്‍ , നീര് എടുക്കുന്നത്, കരിമ്പിന്‍ നിര് കുറുക്കി പാനിയാക്കുന്നത്, പതയടി, പാനി തോണിയില്‍ ഒഴിച്ച് ഉരുട്ടിയെടുക്കുന്നത് എന്നിങ്ങനെ ശര്‍ക്കര നിര്‍മ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളും വിദ്യാര്‍ത്ഥികള്‍ നേരിന്‍ കണ്ടറിഞ്ഞു. പാടശേഖരങ്ങള്‍ താരതമ്യേന കുറവായ ചിറക്കടവ് മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കിത് വേറിട അനഭവമായി മാറി.


5, 6 ക്ലാസ്സുകളിലെ 32 വിദ്യാര്‍ത്ഥികളാണ് കൃഷിയിടത്തിലെത്തിയത്. അധ്യാപകരായ അമ്പിളി കെ. ജി, നിഷ പി, സുരേഷ് ജഏ, ബിനു ജഏ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥി സംഘം എത്തിയത്. പാഠ്യ ഭാഗങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കിയതിന്റെ അഭിമാനത്തിനൊപ്പം ചൂട് ശര്‍ക്കരയുടെ മധുരവും നുകര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ മടങ്ങിയത്.