Latest News
Loading...

പൂഞ്ഞാര്‍- പെരിങ്ങുളം റോഡിന്റെയും ഈരാറ്റുപേട്ട- പനച്ചിക്കപ്പാറ റോഡിന്റെയും ഉദ്ഘാടനം



ആധുനിക നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പൂഞ്ഞാര്‍- പെരിങ്ങുളം റോഡിന്റെയും, ഈരാറ്റുപേട്ട- പനച്ചിക്കപ്പാറ റോഡിന്റെയും ഉദ്ഘാടനം ശനിയാഴ്ച 3 മണിക്ക് ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിക്കും. പെരിങ്ങുളത്ത് ചേരുന്ന ഉദ്ഘാടനസമ്മേളനത്തില്‍ പി.സി. ജോര്‍ജ്ജ് എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും.


ചടങ്ങില്‍ വി.എന്‍. വാസവന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലിസി സെബാസ്റ്റ്യന്‍, കെ. രാജേഷ്, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ഡജിനീയര്‍ പി ശ്രീലേഖ, നിരത്ത് ഉപവിഭാഗം അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടികെ സന്തോഷ്‌കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ പ്രേംജി,  മറ്റ് ത്രിതലപഞ്ചായത്തു ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.