പൂഞ്ഞാർ: മങ്കുഴി ആകല്പാന്ത പ്രശോഭിനി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ ശിലാസ്ഥാപനം ശിവഗിരിമഠം ഗുരുപ്രചാരണ സഭാ സെക്രട്ടറി ഗുരുപ്രസാദ് സ്വാമികൾ നിർവ്വഹിച്ചു. തുടർന്ന് ചേർന്ന പൊതുസമ്മേളനം എസ്.എൻ.ഡി.പി. യോഗം കൗൺസിലർ എ.ജി. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് എം.ആർ. ഉല്ലാസ് അധ്യക്ഷത വഹിച്ചു.
പൂഞ്ഞാർ ബാബു നാരായണൻ തന്ത്രികൾ ഭദ്രദീപപ്രകാശനം നടത്തി. ഗുരുപ്രസാദ് സ്വാമികൾ അനുഗ്രഹപ്രഭാഷണം നടത്തി. വി.എസ്. വിനു, വി. ഹരിദാസ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ മോഹനൻ, ടി.എസ്. സ്‌നേഹാധനൻ, മോഹനൻ പുളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.