Latest News
Loading...

പുലിയന്നൂര്‍ ജംഗ്ഷന്‍ അപകടമേഖലയാകുന്നു


പാലാ പുലിയന്നൂര്‍ ജംഗ്ഷന്‍ സ്ഥിരം അപകടമേഖലയായി മാറുന്നു. നിരവധി അപകടങ്ങളാണ് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ഇവിടെ ഉണ്ടായത്. ഇന്ന് ഉച്ചയോടെ കാറും മിനി ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ വാഹനങ്ങള്‍ തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.


ബൈപ്പാസ് വികസനത്തിന്റെ ഭാഗമായി മരിയന്‍ മുതല്‍ പുലിയന്നൂര്‍ ജംഗ്ഷന്‍ വരെ അടുത്തിടെയാണ് വികസിപ്പിച്ച് ടാറിംഗ് നടത്തിയത്. പാലാ ഭാഗത്ത് നിന്നും ബൈപ്പാസിലൂടെ എത്തുന്ന വാഹനങ്ങള്‍ കോട്ടയം ഭാഗത്തേയ്ക്ക് കടക്കുന്നിടത്താണ് അപകമുണ്ടാകുന്നത്. ഇരുവശത്തേയ്ക്കും വാഹനങ്ങള്‍ പോകുന്ന പാതയില്‍ റോഡ് കുറുകെ കടന്ന് മറുവശത്തേയ്ക്ക് പോകാന്‍ വാഹനങ്ങള്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടങ്ങളുണ്ടാകുന്നത്.


പോലീസിന്റെ സേവനം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ഇന്ന് അപകടമുണ്ടായതിന്റെ പിന്നാലെ ഹൈവേ പോലീസിന്റെ സേവനം തേടിയെങ്കിലും മേഖലയില്‍ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് പ്രദേശത്തുണ്ടായിരുന്നവരാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. വാഹനത്തിരക്കേറിയ രാവിലെയും വൈകുന്നേരങ്ങളിലും ഇവിടെ ഗതാഗത നിയന്ത്രണത്തിന് പോലീസിനെ നിയോഗിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.